ETV Bharat / state

കൂടത്തില്‍ കേസ്; ഫോറൻസിക് വിഭാഗം പരിശോധന നടത്തി

കൂടത്തിൽ കുടുംബത്തിലെ ഏഴു മരണങ്ങളിലും തുടർന്ന് നടന്ന സ്വത്ത് കൈമാറ്റത്തിലും ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നല്‍കിയിരുന്നു

author img

By

Published : Nov 2, 2019, 2:36 PM IST

Updated : Nov 2, 2019, 5:38 PM IST

കൂടത്തില്‍ വീട്ടില്‍ ഫോറൻസിക് പരിശോധന

തിരുവനന്തപുരം: ദുരൂഹമരണങ്ങൾ നടന്ന കൂടത്തിൽ തറവാട്ടിൽ ഫോറന്‍സിക് പരിശോധന നടന്നു. ജയ മാധവൻനായരുടെ മരണവുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ.ശശികലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അന്വേഷണ ചുമതല വഹിക്കുന്ന ക്രൈംബ്രാഞ്ച് എ.സി.പി സന്തോഷും സംഘവും ഒപ്പമുണ്ടായി.

ഫോറൻസിക് വിഭാഗം പരിശോധന നടത്തി

ജയമാധവൻ നായർ മരിക്കുമ്പോൾ തറവാട്ടിലുണ്ടായിരുന്ന ജോലിക്കാരി ലീലയേയും സ്ഥലത്തെത്തിച്ചു. തലക്കേറ്റ ക്ഷതമാണ് ജയമാധവൻനായരുടെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലും ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലത്തിലും വ്യക്തമായിരുന്നു. കേസിൽ ഉൾപ്പെട്ട എല്ലാവരെയും വിശദമായി ചോദ്യം ചെയ്യുമെന്നും കേസിന് കാലപ്പഴക്കമുണ്ടെങ്കിലും തെളിവുകളെല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും ക്രൈം ഡി.സി.പി മുഹമ്മദ് ആരിഫ് പറഞ്ഞു.

Intro:ദുരൂഹമരണങ്ങൾ നടന്ന കൂടത്തിൽ തറവാട്ടിൽ ഫൊറൻസിക് പരിശോധന നടത്തി. ജയ മാധവൻനായരുടെ മരണവുമായി ബന്ധപ്പെട്ടാണ് പരിശോധനകൾ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ ശശികലയുടെ നേത്വത്തിലാണ് പരിശോധന. അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസിപി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘവും ഒപ്പമുണ്ടായിരുന്നു. ജയമാധവൻ നായർ മരിക്കുമ്പോൾ തറവാട്ടിലുണ്ടായിരുന്ന ജോലിക്കാരി ലീലയെയും സ്ഥലത്തെത്തിച്ചു. തലയ്ക്കേറ്റ ക്ഷതങ്ങളാണ് ജയമാധവൻനായരുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലത്തിലും വ്യക്തമായിരുന്നു. 11 മണിക്കാരംഭിച്ച ഫോറൻസിക് പരിശോധന പന്ത്രണ്ടേകാലിന് അവസാനിച്ചു. തുടർന്ന് തറവാട്ടിൽ ക്രൈം ബ്രാഞ്ച് തെളിവെടുപ്പു നടത്തി. etv bharat thiruvananthapuram.

Body:.

Conclusion:.
Last Updated : Nov 2, 2019, 5:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.