ETV Bharat / state

ധനമന്ത്രിയ്‌ക്കെതിരായ വിദേശനിക്ഷേപ ആരോപണം; നിലപാടിൽ മാറ്റമില്ലെന്ന് കെ. സുരേന്ദ്രൻ - നിലപാടിൽ മാറ്റമില്ലെന്ന് കെ. സുരേന്ദ്രൻ

യുപിഎ സർക്കാരിനേക്കാൾ കൂടുതൽ സഹായം കേരളത്തിന് എൻഡിഎ സർക്കാർ നൽകിയിട്ടുണ്ട്. കേന്ദ്രം കേരളത്തിന് എത്ര സഹായം നൽകിയെന്നത് പരസ്യപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Foreign investment allegations against finance minister; No change in stand Surendran  Foreign investment allegations against finance minister  Foreign investment allegations  ധനമന്ത്രിയ്‌ക്കെതിരായ വിദേശനിക്ഷേപണ ആരോപണം  നിലപാടിൽ മാറ്റമില്ലെന്ന് കെ. സുരേന്ദ്രൻ
കെ. സുരേന്ദ്രൻ
author img

By

Published : Nov 25, 2020, 1:09 PM IST

തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക്കിന്‍റെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. ആരോപണം അടിസ്ഥാനരഹിതമാണെങ്കിൽ തോമസ് ഐസക് തനിക്കെതിരെ വക്കീൽ നോട്ടീസ് അയക്കട്ടെയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

കിഫ്ബി ഇടപാടിൽ മുഖ്യമന്ത്രി നടത്തുന്നത് തെറ്റിദ്ധാരണാജനകമായ പ്രചാരണമാണ്. സിഎജിയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ സംസ്ഥാന വികസനം തടയുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം മനസാക്ഷിക്ക് നിരക്കുന്നതല്ല. യുപിഎ സർക്കാരിനേക്കാൾ കൂടുതൽ സഹായം കേരളത്തിന് എൻഡിഎ സർക്കാർ നൽകിയിട്ടുണ്ട്. കേന്ദ്രം കേരളത്തിന് എത്ര സഹായം നൽകിയെന്നത് പരസ്യപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ധനമന്ത്രിയ്‌ക്കെതിരായ വിദേശനിക്ഷേപ ആരോപണം; നിലപാടിൽ മാറ്റമില്ലെന്ന് കെ. സുരേന്ദ്രൻ

അഴിമതി മൂടിവയ്ക്കാനാണ് മുഖ്യമന്ത്രി സിഎജി ഓഡിറ്റിനെ എതിർക്കുന്നത്. സിഎജി റിപ്പോർട്ട് മുഖ്യമന്ത്രിയും ധനമന്ത്രിയും കണ്ടിട്ടുണ്ടെങ്കിൽ അത് ഭരണഘടനാവിരുദ്ധമാണ്. സർക്കാരിനെ പിരിച്ചുവിടാൻ ഈ കാരണം മതി. സി. എം. രവീന്ദ്രനെയും പുത്തലത്ത് ദിനേശനെയും ചോദ്യം ചെയ്താൽ സഹസ്ര കോടികളുടെ അഴിമതി പുറത്തു വരും. ബിജെപി മൈനർ പ്ലെയർ ആണെന്ന തോമസ് ഐസക്കിന്‍റെ പരാമർശത്തിന് രാജ്യത്ത് അര ശതമാനം മാത്രം വോട്ടുള്ള സിപിഎം മൈക്രോസ്കോപിക് പ്ലെയർ ആണെന്നായിരുന്നു കെ സുരേന്ദ്രന്‍റെ മറുപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.