ETV Bharat / state

പൊലീസ് സേനയിലെ തോക്കുകൾ കാണാതായ സംഭവത്തില്‍ കണക്കെടുക്കാന്‍ തീരുമാനം - gun missing case

സേന ഉപയോഗിക്കുന്ന ഇൻസാസ് വിഭാഗത്തില്‍പ്പെട്ട തോക്കുളാണ് പരിശോധിക്കുന്നത്. തിങ്കളാഴ്ച ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് പരിശോധന

പൊലീസ് സേന  തോക്കുകൾ കാണാതായ സംഭവം  police headquarters  gun missing case  kerala police news
പൊലീസ് സേനയില്‍ തോക്കുകൾ കാണാതായ സംഭവം; കണക്ക് എടുക്കാൻ സേന
author img

By

Published : Feb 15, 2020, 9:08 AM IST

തിരുവനന്തപുരം: പൊലീസ് സേനയിലെ തോക്കുകൾ കാണാതായ സംഭവം വിവാദമായതോടെ തോക്കുകളുടെ കണക്ക് എടുക്കാൻ ഒരുങ്ങി പൊലീസ്. സേന ഉപയോഗിക്കുന്ന ഇൻസാസ് വിഭാഗത്തില്‍പ്പെട്ട തോക്കുളാണ് പരിശോധിക്കുന്നത്. തിങ്കളാഴ്ച ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് പരിശോധന. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ ഇന്‍സാസ് തോക്കുകളും തിരുവനന്തപുരത്ത് എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന പരിശോധന വയനാട്, മലപ്പുറം എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് വിരുദ്ധ സേനയുടെ കൈവശമുള്ള 44 തോക്കുകള്‍ എത്തിക്കാന്‍ കഴിയാതിരുന്നതിനാല്‍ മാറ്റുകയായിരുന്നു. ഇന്‍സാസ് വിഭാഗത്തില്‍പ്പെട്ട 25 തോക്കുകളാണ് കാണാതായതായി സിഎജി കണ്ടെത്തിയത്. ഈ പശ്ചാത്തലത്തിലാണ് പരിശോധന. തോക്കുകള്‍ കാണാതായിട്ടില്ലെന്ന വിശദീകരണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പൊലീസ്. രജിസ്റ്ററില്‍ രേഖപ്പെടുത്തിയപ്പോള്‍ ഉണ്ടായ പിഴവാണ് ആശയക്കുഴപ്പത്തിന് കാരണമെന്നാണ് പൊലീസ് നിലപാട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.