ETV Bharat / state

തനതുകലാരൂപങ്ങളുടെ ഉത്സവത്തിന് തുടക്കം - ഫോക്‌ലോർ അക്കാദമി

സംസ്ഥാനത്തുടനീളം ഈ മാസം 28 വരെ പരിപാടികൾ അരങ്ങേറും.

folklore academy  art forms  മടവൂർപ്പാറ ടൂറിസം  ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ  തനതുകലാരൂപങ്ങളുടെ ഉത്സവം  ടൂറിസം സെക്രട്ടറി റാണി ജോർജ്  ടൂറിസം ഡയറക്‌ടർ ബാലകിരൺ
തനതുകലാരൂപങ്ങളുടെ ഉത്സവത്തിന് തുടക്കം
author img

By

Published : Feb 22, 2020, 11:07 PM IST

തിരുവനന്തപുരം: നാടന്‍ കലകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള വിനോദസഞ്ചാര വകുപ്പിന്‍റെ തനതുകലാരൂപങ്ങളുടെ ഉത്സവത്തിന് തുടക്കമായി. മടവൂർപ്പാറ ടൂറിസം സോണിൽ നടന്ന പ്രൗഢഗംഭീരചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ഫോക്‌ലോർ അക്കാദമിയുടെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകളുടെയും സഹകരണത്തോടെ നാടൻ കലകളെ സംഘടിപ്പിച്ചത്. കൗൺസിലർ സിന്ധു ശശിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നടൻ നെടുമുടി വേണു മുഖ്യാതിഥിയായിരുന്നു.

പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.വേണുഗോപാലൻ നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷാനിബാ ബീഗം, ടൂറിസം ഡയറക്‌ടർ ബാലകിരൺ, ടൂറിസം സെക്രട്ടറി റാണി ജോർജ് തുടങ്ങിവർ പങ്കെടുത്തു. വിവിധ കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാനത്തുടനീളം ഈ മാസം 28 വരെ പരിപാടികൾ അരങ്ങേറും. സംസ്ഥാനത്തെ 28 കേന്ദ്രങ്ങളിലായി നടത്തുന്ന പരിപാടികളിൽ അയ്യായിരത്തോളം കലാകാരന്മാരാണ് പാരമ്പര്യ അനുഷ്‌ഠാന നാടോടി കലകൾ അവതരിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.