തിരുവനന്തപുരം: താമര പൂക്കളുടെ മനോഹാരിതയാണ് തലസ്ഥാനത്തെ ശുദ്ധജല തടാകമായ വെള്ളായണി കായലിന്‍റെ പ്രത്യേകത. സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണിവിടം. ഈ പൂക്കളും ഇലകളും നിരവധി പേരുടെ ഉപജീവന മാര്‍ഗം കൂടിയാണ്.
പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉൾപ്പടെ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലേക്ക് പൂജയ്ക്കായി പൂക്കൾ ശേഖരിക്കുന്നത് ഇവിടെ നിന്നാണ്. എന്നാൽ ലോക് ഡൗണിനെ തുടർന്ന് ക്ഷേത്രങ്ങൾ അടച്ചതോടെ പൂക്കൾക്ക് ആവശ്യക്കാരില്ലാതെയായി. ഇതോടെ ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നിരവധി പേര്‍ പ്രതിസന്ധിയിലായി.
ക്ഷേത്രങ്ങൾക്ക് പുറമെ ചാലയിലെ കച്ചവട കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെ ഇവിടെ നിന്നും താമര പൂക്കളും ഇലകളും പതിവായി എത്താറുണ്ടായിരുന്നു. ക്ഷേത്രങ്ങൾക്ക് പുറമെ ചാലയിലെ കച്ചവട കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെ ഇവിടെ നിന്നും താമര പൂക്കളും ഇലകളും പതിവായി എത്താറുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് പിടിമുറുക്കിയതോടെ ഇവരുടെ ജീവിതത്തിന്‍റെ താളം തെറ്റി. ആവശ്യക്കാർ ഇല്ലാത്തതിനാൽ കച്ചവടക്കാർക്കും താമര താല്‍പര്യമില്ല. ആവശ്യക്കാറില്ലെങ്കിലും പൂക്കള്‍ കായലില്‍ സമൃദ്ധമായി വളരുന്നതിന് കുറവ് വന്നിട്ടില്ല. കാക്കമൂല ഭാഗത്താണ് താമര കൂടുതലായുള്ളത്.