ETV Bharat / state

പ്രളയ സാധ്യത; പ്രധാന മന്ത്രിയും കേരള മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച - heavy rain

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ സംബന്ധിച്ചും നിലവിലെ സ്ഥിതി സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും

പ്രളയ സാധ്യത  പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍  തിരുവനന്തപുരം  flood  prime minister holds discussion kerala chief minister  kerala chief minister  heavy rain  kerala
പ്രളയ സാധ്യത; പ്രധാന മന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും തമ്മിലുള്ള ചര്‍ച്ച തുടങ്ങി
author img

By

Published : Aug 10, 2020, 1:00 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ച തുടങ്ങി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ സംബന്ധിച്ചും നിലവിലെ സ്ഥിതി സംബന്ധിച്ചും വീഡിയോ കോൺഫറൻസ്‌ വഴി നടക്കുന്ന യോഗത്തിൽ ചർച്ചയാകും. മുഖ്യമന്ത്രിയെ കൂടാതെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ആരോഗ്യമന്ത്രി കെ.കെ ശൈലജ, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ‌ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളം കൂടാതെ പ്രളയം നേരിടുന്ന അസം, ബിഹാർ, യുപി, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.