തിരുവനന്തപുരം: ഗൾഫിൽ നിന്നുള്ള മലയാളികളുമായി രണ്ട് വിമാനങ്ങൾ ഇന്ന് തിരുവനന്തപുരത്തെത്തും. 180 യാത്രക്കാരുമായി ദുബായിൽ നിന്നുള്ള വിമാനം രാത്രി 7.25 ന് എത്തും. മസ്‌ക്കറ്റിൽ നിന്ന് 191 യാത്രക്കാരുമായി രാത്രി 9.05 ന് രണ്ടാമത്തെ വിമാനം എത്തും. ഇന്നലെ 182 യാത്രക്കാരുമായി ബഹ്‌റെനില്‍ നിന്ന് രാത്രി 9.20ന് എത്തിയ വിമാനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരിൽ 79 പേരെ നിരീക്ഷണകേന്ദ്രങ്ങളിലേക്കും 102 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. യാത്രക്കാരിൽ അഞ്ച് കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു.
ഗൾഫിൽ നിന്ന് രണ്ട് വിമാനങ്ങൾ ഇന്ന് തിരുവനന്തപുരത്തെത്തും - തിരുവനന്തപുരം
ഗൾഫിൽ നിന്നുള്ള മലയാളികളുമായി രണ്ട് വിമാനങ്ങൾ ഇന്ന് തിരുവനന്തപുരത്തെത്തും. 180 യാത്രക്കാരുമായി ദുബായിൽ നിന്നുള്ള വിമാനം രാത്രി 7.25 ന് എത്തും