തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് ഒരാളെ കാണാതായി. മത്സ്യത്തൊഴിലാളിയായ ഷാഹുല്‍ ഹമീദിനെയാണ് കാണാതായത്. വിഴിഞ്ഞം തീരത്ത് നിന്ന് 37 നോട്ടിക്കൽ മൈൽ അകലെ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. അത്ഭുത മന്ത്രി എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്.
ഷാഹുല്‍ ഉള്‍പ്പടെ മൂന്നുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിന് സൈഡിലിരുന്ന ഷാഹുല്‍ ഇടിയുടെ ആഘാതത്തിൽ കടലിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കരയിലെത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ഏത് കപ്പലാണ് ഇടിച്ചതെന്ന് അറിയാന്‍ കോസ്റ്റ് ഗാര്‍ഡ് തിരച്ചിൽ ആരംഭിച്ചു.
വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് ഒരാളെ കാണാതായി - മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് ഒരാളെ കാണാതായി
വിഴിഞ്ഞം തീരത്ത് നിന്ന് 70 കിലോമീറ്റര്‍ അകലെ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. അത്ഭുത മന്ത്രി എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്.