ETV Bharat / state

മുതലപ്പൊഴി നിര്‍മാണത്തില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കും: സജി ചെറിയാൻ - ഫിഷറീസ് മന്ത്രി

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മുതലപ്പൊഴിയിൽ 18 അപകടങ്ങളിലായി 4 പേർ മരിച്ചതായും മന്ത്രി അറിയിച്ചു.

minister saji cheriyan  muthalappozhi port  മുതലപ്പൊഴി അഴിമുഖം  മന്ത്രി സജി ചെറിയാൻ  ഫിഷറീസ് മന്ത്രി  Fisheries minister
മുതലപ്പൊഴി അഴിമുഖം: നിര്‍മ്മാണത്തില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കും- മന്ത്രി സജി ചെറിയാൻ
author img

By

Published : Aug 5, 2021, 8:41 PM IST

തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തിൽ അടിക്കടിയുണ്ടാകുന്ന അപകടത്തിന് കാരണം അഴിമുഖത്തിൻ്റെ വീതി കുറവാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മുതലപ്പൊഴിയിൽ 18 അപകടങ്ങളിലായി 4 പേർ മരിച്ചതായും അദ്ദേഹം അറിയിച്ചു.

വീതി കുറഞ്ഞ അഴിമുഖത്ത് മണൽ അടിഞ്ഞാണ് അപകടമുണ്ടാവുന്നതെന്നും ഇത് നീക്കാനുള്ള നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. മുതലപ്പൊഴിയിൽ യാനങ്ങൾക്ക് സുഗമപാതയൊരുക്കും. നിർമാണത്തിൽ അപാകതയുണ്ടോയെന്ന് പരിശോധിച്ച് ശാശ്വത പരിഹാരം കാണുമെന്നും ഇതിന് പണം പ്രശ്നമല്ലെന്നും ഫിഷറീസ് മന്ത്രി വ്യക്തമാക്കി.

also read: ലീഗില്‍ പൊട്ടിത്തെറി, കുഞ്ഞാലിക്കുട്ടിക്ക് എതിരെ രൂക്ഷ വിമർശനവുമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.