തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളിയിൽ മീന്‍ കച്ചവടം ചെയ്ത വയോധികയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇതുസംബന്ധിച്ച അന്വേഷണത്തിന് ചുമതല നല്‍കിയതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കൊവിഡ് ടി.പി.ആർ അടിസ്ഥാനത്തിൽ ഡി വിഭാഗത്തിൽ ഉൾപ്പെടുന്ന മേഖലയിലാണ് മത്സ്യ കച്ചവടം നടത്തിയത്. ഇവിടെ കച്ചവടം പാടില്ല എന്ന് നിർദേശിക്കുകയാണ് പൊലീസ് ചെയ്തത്. മത്സ്യം തട്ടിതെറിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'നിജസ്ഥിതി അന്വേഷിക്കാൻ നിര്‍ദേശം'
മത്സ്യം വാരി എറിഞ്ഞതായുള്ള ദൃശ്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ച് പ്രാദേശിക മാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ടിലുണ്ട്. സംഭവത്തിന്‍റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. സി.ആർ മഹേഷിന്‍റെ സബ്‌മിഷനാണ് മുഖ്യമന്ത്രിയുടെ മറുപടി.
റോഡരികിലെ പുരയിടത്തില്‍ വച്ച് കച്ചവടം ചെയ്ത വയോധികയുടെ മീന്‍ പാരിപ്പള്ളി പൊലീസ് നശിപ്പിച്ചതായാണ് പരാതി ഉയര്‍ന്നത്. പാരിപ്പള്ളി പരവൂര്‍ റോഡില്‍ പാമ്പുറത്താണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിനി മേരിയുടെ മത്സ്യം നശിപ്പിച്ചതായാണ് പരാതി. ജൂലൈ 30 നാണ് സംഭവം നടന്നതെന്നാണ് വിവരം.
ALSO READ: കോട്ടയത്ത് ഇരട്ട സഹോദരങ്ങള്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍