തിരുവനന്തപുരം : റേഷന്‍കടകള്‍ക്ക് ഇനി മുതല്‍ മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജിആര്‍ അനില്‍ (GR Anil) അറിയിച്ചു (ration shop Holiday). നിലവില്‍ ഞായറും പൊതു അവധി ദിവസങ്ങളിലുമാണ് റേഷന്‍ കടകള്‍ക്ക് അവധി. റേഷന്‍ വ്യാപാരി സംഘടനകളുമായി ആലോചിച്ചാണ് പുതിയ തീരുമാനം.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ റേഷന്‍ കടകളുടെ പ്രവൃത്തി ദിനങ്ങള്‍ കൂടുതലാണന്നത് കണക്കിലെടുത്തും റേഷന്‍ വ്യാപാരികള്‍ക്ക് റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് മാസാന്ത്യ ക്രമീകരണങ്ങള്‍ വരുത്തുന്നതിനുമായാണ് പുതിയ മാറ്റം.