ETV Bharat / state

വര്‍ക്കലയ്ക്ക് ക്രിസ്‌മസ് സമ്മാനം; ജില്ലയിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്‌ജ് നാടിന് സമര്‍പ്പിച്ചു

First Floating Bridge Opens: വിനോദ സഞ്ചാര മേഖലയ്ക്ക് സാധ്യതയുള്ള എല്ലാ തീര കേന്ദ്രങ്ങളിലും ഫ്ളോട്ടിങ് ബ്രിഡ്‌ജ് നിര്‍മ്മിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്.

varkala tourism  first floating bridge  first floating bridge opens in thiruvananthapuram  First Floating Bridge Opens Varkala  പാപനാശത്തെ പാലം  പാപനാശവും വര്‍ക്കലയും  വിനോദ സഞ്ചാരം  സഞ്ചാരി  കേരളം  പിഎ മുഹമ്മദ് റിയാസ് ഫോട്ടോകള്‍  മന്ത്രി റിയാസ് പാലത്തില്‍  മന്ത്രി റിയാസ് വര്‍ക്കലയില്‍
First Floating Bridge Opens In Thiruvananthapuram At Varkala
author img

By ETV Bharat Kerala Team

Published : Dec 25, 2023, 5:18 PM IST

Updated : Dec 25, 2023, 7:53 PM IST

തിരുവനന്തപുരം: വർക്കലയിൽ ക്രിസ്‌മസ് പുതുവര്‍ഷ സമ്മാനമായി ഫ്ളോട്ടിങ് ബ്രിഡ്‌ജ് തുറന്നു. കേരളത്തിൽ വാട്ടർ സ്‌പോര്‍ട്‌സിന്‍റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്‌ളോട്ടിംങ് ബ്രിഡ്‌ജുകള്‍ നിർമിക്കുമെന്ന് വിനോദസഞ്ചാര മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു(First Floating Bridge Opens In Thiruvananthapuram At Varkala). തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്‌ജ് വർക്കല പാപനാശത്ത് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി.

ബീച്ച് ടൂറിസം കേരളത്തിൽ വ്യാപിപ്പിക്കുമെന്നും വാട്ടർ സ്‌പോർട്‌സിനായി ഗോവയേയും തായ്‌ലൻഡിനേയും ഒക്കെ ആശ്രയിക്കുന്ന മലയാളികൾക്ക് സ്വന്തം നാട്ടിൽ ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വാട്ടർ സ്‌പോർട്‌സ് സാധാരണക്കാർക്കും പ്രാപ്യമാക്കാൻ ഇതിലൂടെ സാധിക്കും. ഇത്തരം പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിലൂടെ കേരളത്തിന്‍റെ സാമ്പത്തിക അഭിവൃദ്ധിയും തൊഴിൽ സാധ്യതകളും വർധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വർക്കലയിൽ ടൂറിസം വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ 2024ൽ നടപ്പാക്കും. വർക്കലയെ രാജ്യാന്തര ഡെസ്റ്റിനേഷനാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും വർക്കലയുടെ ടൂറിസം വികസനത്തിന്‍റെ കരുത്താണ് ഫ്‌ളോട്ടിങ് ബ്രിഡ്‌ജെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിനോദ സഞ്ചാര വകുപ്പിന്‍റെയും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെയും വർക്കല മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് ഫ്‌ളോട്ടിങ് ബ്രിഡ്‌ജ് യാഥാർത്ഥ്യമാക്കിയത്.

100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമാണ് ഫ്‌ളോട്ടിങ് ബ്രിഡ്‌ജിനുളളത്. പാലത്തിന്‍റെ അവസാന ഭാഗത്ത് 11 മീറ്റർ നീളത്തിലും ഏഴ് മീറ്റർ വീതിയിലുമായി കാഴ്ചകൾ ആസ്വദിക്കാൻ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. ഒരേസമയം മുന്നൂറ് ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷി പാലത്തിനുണ്ട്. രാവിലെ 11 മണി മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തന സമയം.

വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് ഗാർഡുകൾ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനം ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 1,400 ഓളം ഉന്നത നിലവാരമുള്ള പ്ലാസ്റ്റിക് ബ്ലോക്കുകൾ ചേർത്ത് ഉറപ്പിച്ചാണ് കടലിൽ പൊങ്ങിക്കിടക്കുന്ന പാലം നിർമിച്ചത്. വാട്ടർ സ്‌പോർട്‌സിന്‍റെ ഭാഗമായി ബനാന ബോട്ട്, ജെറ്റ്‌സ്‌കി, സ്പീഡ് ബോട്ട്, ജെറ്റ് അറ്റാക്ക്, എ.റ്റി.വി എന്നിവയും വിനോദസഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. 120 രൂപയാണ് ഫ്‌ളോട്ടിങ് ബ്രിഡ്‌ജ് പ്രവേശനത്തിനുള്ള നിരക്ക്. 20 മിനിറ്റ് പാലത്തിൽ ചെലവഴിക്കാം.

വി.ജോയി എം.എൽ.എ അധ്യക്ഷനായിരുന്നു. വർക്കല മുനിസിപ്പാലിറ്റി ചെയർമാൻ കെ.എം.ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്‌മിത സുന്ദരേശൻ എന്നിവരും പങ്കെടുത്തു.

Last Updated : Dec 25, 2023, 7:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.