തിരുവനന്തപുരം: ചാല മാര്‍ക്കറ്റില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന റെയില്‍ബോ കോംപ്ലക്‌സില്‍ തീപിടിത്തം. നാശനഷ്‌ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.
പാചകത്തിന് ഉപയോഗിക്കുന്ന സിലിണ്ടറില്‍ നിന്ന് തീ പടരുകയായിരുന്നു. വിവരമറിഞ്ഞ് ചെങ്കല്‍ചൂള യൂണിറ്റിലെ അഗ്‌നി ശമന സേനയെത്തിയെത്തിയപ്പോഴേക്കും തൊഴിലാളികള്‍ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. ഷീറ്റിട്ട ടെറസില്‍ 400 ഓളം അതിഥി തൊഴിലാളികളാണ് താമസിക്കുന്നത്.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ ഉൾപ്പെടെ ഇരുപതോളം പാചക വാതക സിലിണ്ടറുകളാണ് സ്ഥലത്തുണ്ടായിരുന്നത്. തീ നിയന്ത്രണ വിധേയമായതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ മധു, ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ രാജശേഖരൻ നായർ, ജീവൻ, വിഷ്‌ണു നാരായണൻ എന്നിവരടങ്ങുന്ന സംഘമാണ് സംഭവ സ്ഥലത്തെത്തിയത്.