തിരുവനന്തപുരം: ജനതാ കർഫ്യൂ ദിനത്തിൽ നഗരത്തെ വൃത്തിയാക്കി നെയ്യാറ്റിൻകരയിലെ അഗ്നിശമനാസേനാ സംഘം. ഫയർ ആൻഡ് റസ്ക്യൂ, ആരോഗ്യവിഭാഗം, സിവിൽ ഡിഫൻസ് വളണ്ടിയർ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ശുചീകരണപ്രവർത്തനങ്ങൾ നടത്തിയത്.
നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ്, അമരവിള ചെക്ക് പോസ്റ്റ്, ഉദിയൻകുളങ്ങര മുതൽ ബാലരാമപുരം വരെയുള്ള ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളാണ് അണുവിമുക്തമാക്കിയത്. പുതുതായി എത്തിച്ച മിനി വാട്ടർ മിസ്റ്റ് ടെണ്ടർ ഉപയോഗിച്ചാണ് അണുനാശിനി പ്രയോഗിച്ചത്.