തിരുവനന്തപുരത്ത് ടെക്സ്റ്റൈൽസ് ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം; അപകടസമയം ആളുകളില്ലാത്തത് വന്‍ ദുരന്തമൊഴിവാക്കി - Thiruvananthapuram todays news
കെട്ടിടത്തിൽ തീപിടിത്തമുണ്ടാവാനുള്ള കാരണം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആവാനാണ് സാധ്യതയെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും ഇക്കാര്യത്തില്‍ അധികൃതര്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല
ടെക്സ്റ്റൈൽസ് ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം
തിരുവനന്തപുരം: സ്റ്റാച്ച്യു ചിറക്കുളം റോഡിൽ, രാജകുമാരി ടെക്സ്റ്റൈൽസിലെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്നിടത്താണ് അപകടം.
വൈദ്യുതി ഉപകരണങ്ങളിൽ നിന്നുണ്ടായ ഷോർട്ട് സർക്ക്യൂട്ടാവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ ചെങ്കൽച്ചൂളയിൽ നിന്ന് ഫയർഫോഴ്‌സിന്‍റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി. ഏതാണ്ട് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ സാധിച്ചത്. അപകടം നടക്കുമ്പോൾ ജീവനക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
Last Updated : Jan 7, 2023, 5:22 PM IST