ETV Bharat / state

തിരുവനന്തപുരം അമ്പലമുക്കിൽ തീപിടിത്തം; മൂന്ന് കടകള്‍ കത്തിനശിച്ചു

അമ്പലമുക്കിലെ ഫാസ്റ്റ് ഫുഡ് കടയിലാണ് തീപിടിത്തമുണ്ടായത്

fire  അമ്പലംമുക്കിൽ തീപിടിത്തം  Ambalamukku Thiruvananthapuram  ഫയർഫോഴ്‌സ്  thiruvananthapuram latest news
തീപിടിത്തം
author img

By

Published : Jul 18, 2020, 7:05 AM IST

Updated : Jul 18, 2020, 10:43 AM IST

തിരുവനന്തപുരം: അമ്പലമുക്കിൽ തീപിടിത്തം. ഹോട്ടൽ അടക്കം മൂന്ന് കടകൾ പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ഫയർഫോഴ്സ് എത്തി തീയണച്ചതിനാല്‍ സമീപത്തെ വീടുകളിലേക്ക് തീ പടര്‍ന്നില്ല. ക്രസൻ്റ് ഫാസ്റ്റ്ഫുഡ് എന്ന ഹോട്ടലിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. ഹോട്ടലിനോട് ചേർന്നുള്ള ടിവി റിപ്പയറിംഗ് കടയും ഫോട്ടോസ്റ്റാറ്റ് കടയുമാണ് കത്തിനശിച്ചത്.

തിരുവനന്തപുരം അമ്പലമുക്കിൽ തീപിടിത്തം; മൂന്ന് കടകള്‍ കത്തിനശിച്ചു

പുലർച്ചെ 5 മണിയോടെയാണ് തീ പിടിത്തമുണ്ടായത്. ഹോട്ടലിൽ എട്ട് പാചകവാതക സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നു. ഇതിൽ രണ്ടെണ്ണം കത്തി. ഫ്രീസറും ജനറേറ്ററും കടയിലുണ്ടായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന ഹോട്ടൽ പൂർണമായും കത്തിനശിച്ചു. മണക്കാട് സ്വദേശി അബ്ദുൾ റഹ്മാൻ്റേതാണ് ഹോട്ടൽ. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞു.

Last Updated : Jul 18, 2020, 10:43 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.