ETV Bharat / state

ട്രാൻസ്ജൻഡറുകൾക്ക് പരീക്ഷ പരിശീലനത്തിന് 'യത്നം' പദ്ധതി: മന്ത്രി ബിന്ദു

മത്സര പരീക്ഷ പരിശീലനത്തിന് തയ്യാറെടുക്കുന്ന ട്രാൻസ്‌ജൻഡർ വ്യക്തികൾക്ക് പരിശീലനത്തിന് സാമ്പത്തിക സഹായം നൽകുന്ന 'യത്നം' പദ്ധതി ഈ സാമ്പത്തികവർഷം ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

yatnam scheme  transgender persons yatnam scheme  competitive exam coaching transgender persons  financial assistance for competitive exam coaching  യത്നം  യത്നം പദ്ധതി  ട്രാൻസ്‌ജൻഡർ വ്യക്തികൾക്ക് ധനസഹായം  ട്രാൻസ്‌ജൻഡർ വ്യക്തികൾ സാമ്പത്തിക സഹായം സർക്കാർ  സർക്കാർ സഹായം ട്രാൻസ്‌ജൻഡർ  ട്രാൻസ്‌ജൻഡർ  മത്സര പരീക്ഷ പരിശീലനം ട്രാൻസ്‌ജൻഡർ
'യത്നം' പദ്ധതി: ട്രാൻസ്‌ജൻഡർ വ്യക്തികൾക്ക് മത്സര പരീക്ഷ പരിശീലനത്തിന് 40000 രൂപ ധനസഹായം
author img

By

Published : Sep 18, 2022, 1:36 PM IST

തിരുവനന്തപുരം: ട്രാൻസ്‌ജൻഡറുകള്‍ക്ക് മത്സര പരീക്ഷ പരിശീലനത്തിന് 40000 രൂപ വീതം വരെ ധനസഹായം നൽകുന്ന 'യത്നം' പദ്ധതി ഈ സാമ്പത്തികവർഷം ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പിഎസ്‌സി, യുപിഎസ്‌സി, ബാങ്ക് സേവനം, ആർആർബി, യുജിസി, നെറ്റ്, ജെആർഎഫ്, സിഎടി/മാറ്റ് പരീക്ഷകൾക്ക് പരിശീലനത്തിനാണ് സാമ്പത്തികസഹായം. വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവരിൽ ആറ് മാസം വരെയുള്ള പരിശീലനത്തിന് 8500 രൂപ വരെ അനുവദിക്കും.

പത്ത് വ്യക്തികൾക്കാണ് ഈ സഹായം നൽകുക. പിഎസ്‌സി, യുപിഎസ്‌സി, ബാങ്ക് സേവനം, ആർആർബി പരീക്ഷ പരിശീലനത്തിന് പത്ത് വ്യക്തികൾക്ക് പരമാവധി 40000 രൂപ വീതം വരെ അനുവദിക്കും. യുജിസി, നെറ്റ്, ജെആർഎഫ് പരീക്ഷ പരിശീലനത്തിന് അഞ്ചു വ്യക്തികൾക്ക് പരമാവധി 40000 രൂപ വീതം വരെയും നൽകും.

ട്രാൻസ്‌ജൻഡർ വ്യക്തികൾക്ക് വിവിധ തൊഴിൽമേഖലകളിൽ പ്രാതിനിധ്യം ഉറപ്പാക്കാനും അവരുടെ സാമ്പത്തിക ശാക്തീകരണത്തിനുമായാണ് 'യത്നം' ആരംഭിക്കുന്നത്. പദ്ധതിക്ക് ഈ വർഷത്തേക്ക് 6,85,000 രൂപയുടെ ഭരണാനുമതി ആയെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.