തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെതിരെ വീണ്ടും ധനമന്ത്രി ടി.എം തോമസ് ഐസക്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇ.ഡിക്കെതിരെ പ്രതികരണവുമായെത്തിയത്.
ബി.ജെ.പിയിലുള്ളവർ പിന്നിലുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കൊച്ചി യൂണിറ്റിലുള്ള അധികാരികൾ കരുതുന്നുണ്ടെങ്കിൽ അതിനെതിരെ പ്രതികരിക്കുമെന്ന് അദ്ദേഹം പോസ്‌റ്റിൽ കുറിച്ചു. മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നതു പോലെ ഇവിടെ പ്രവർത്തിച്ചാൽ അതിനുള്ള മറുപടി ലഭിക്കുമെന്നും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തേണ്ടയെന്നും വസ്തുതകളറിയാനും മനസിലാക്കാനുമാണ് അന്വേഷണമെങ്കിൽ അവരോട് പൂർണമായും സഹകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
മസാല ബോണ്ട് വഴി പണം സമാഹരിച്ചതിൽ എന്ത് ചട്ടലംഘനമാണുണ്ടായതെന്ന് വി.മുരളീധരൻ വ്യക്തമാക്കണമെന്നും മസാല ബോണ്ട് വഴി പണം സമാഹരിക്കാൻ രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളും കിഫ്‌ബി പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യകതമാക്കി. കിഫ്‌ബിയെ തകർത്ത് വികസനം സ്തംഭിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടി ലഭിക്കുമെന്നും തോമസ് ഐസക് പോസ്‌റ്റിൽ കുറിച്ചു.
കൂടുതൽ വായനക്ക്:കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണെന്ന് ഓര്‍ക്കണം; ഇഡിയെ വെല്ലുവിളിച്ച് മന്ത്രി തോമസ് ഐസക്ക്