ETV Bharat / state

ബജറ്റ് നികുതി വർധനവും വിജ്ഞാനോത്പാദനവും പ്രോത്സാഹിപ്പിക്കുന്നത് : കെ.എൻ ബാലഗോപാൽ - കേരള ബജറ്റ് 2022

25 വർഷം ലക്ഷ്യംവച്ചുള്ള അടിസ്ഥാന കാര്യങ്ങൾക്കാണ് ബജറ്റിൽ പ്രാധാന്യം നൽകിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

finance minister kn balagopal budget  kerala budget 2022  pinarayi government budget  kn balagopal on kerala budget  കെഎൻ ബാലഗോപാൽ ബജറ്റ്  കേരള ബജറ്റ് 2022  ബജറ്റ് 2022
ബജറ്റ് നികുതി വർധനവും വിജ്ഞാനോൽപാദനവും പ്രോത്സാഹിപ്പിക്കുന്നത്: കെ.എൻ ബാലഗോപാൽ
author img

By

Published : Mar 11, 2022, 3:45 PM IST

തിരുവനന്തപുരം : നികുതി വർധനവും വിജ്ഞാനോത്പാദനവും പ്രോത്സാഹിപ്പിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 25 വർഷം ലക്ഷ്യം വച്ചുള്ള അടിസ്ഥാന കാര്യങ്ങൾക്കാണ് ബജറ്റിൽ പ്രാധാന്യം നൽകിയത്. 1.34 കോടി രൂപ വരവും 1.57 ലക്ഷം കോടി ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.

മൂലധന ചെലവിനായി 14,891 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 2.3 ശതമാനമാണ് റവന്യൂ കമ്മി. 3.91 ശതമാനം ധനക്കമ്മിയും 37.18 ശതമാനം പൊതുകടവുമുള്ളതായി ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബജറ്റ് നികുതി വർധനവും വിജ്ഞാനോത്പാദനവും പ്രോത്സാഹിപ്പിക്കുന്നത് : കെ.എൻ ബാലഗോപാൽ

നികുതി നിർദേശങ്ങള്‍

വിവിധ നികുതി നിർദേശങ്ങളിലൂടെ 602 കോടി രൂപ സമാഹരിക്കുമെന്നാണ് പ്രതീക്ഷ. ലാൻഡ് റവന്യൂ ടാക്‌സ് വർധിപ്പിക്കും. ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടും. രണ്ടുലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ മോട്ടോർ വാഹന നികുതി ഒരു ശതമാനം ഉയര്‍ത്തും.

അബദ്ധത്തിൽ കൂടുതൽ പ്രളയസെസ് ആയി അടച്ചവർക്ക് റീഫണ്ട് നൽകുന്നതിന് നിയമത്തിൽ ഭേദഗതി വരുത്തും. 15 വർഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം കൂട്ടും. രജിസ്ട്രേഷൻ വകുപ്പിൽ അണ്ടർ വാല്വേഷന്‍ കേസുകൾ തീർപ്പാക്കുന്നതിനുള്ള കോമ്പൗണ്ടിങ് പദ്ധതി അടുത്ത സാമ്പത്തിക വർഷത്തിലേക്ക് നീട്ടും. നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഓഡിറ്റിങ്, ഇൻ്റലിജൻസ്, പരിശോധനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

വിജ്ഞാനത്തെ ഉത്പാദനവുമായി ബന്ധിപ്പിക്കും

വിജ്ഞാനത്തെ ഉത്പാദനവുമായി ബന്ധിപ്പിക്കുന്നത് സംസ്ഥാനത്തിൻ്റെ പുതിയ വികസന പരീക്ഷണമാണ്. ഇതിനായി 1000 കോടി രൂപ ചെലവിൽ നാല് സയൻസ് പാർക്കുകൾ സ്ഥാപിക്കും. നോളജ് എക്കണോമി മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ 350 കോടി രൂപ ചെലവിൽ ഡിസ്ട്രിക്‌ട് സ്‌കിൽ പാർക്കുകൾ സ്ഥാപിക്കും.

മെഡിക്കൽ സംരംഭക ഇക്കോസിസ്റ്റം സൃഷ്‌ടിക്കുന്നതിനായി മെഡിക്കൽ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കോർത്തിണക്കി 100 കോടി രൂപ ചെലവിൽ തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക് സ്ഥാപിക്കും. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതാണ് ബജറ്റിലെ പദ്ധതികൾ. വയനാട് 2,400 കോടി രൂപ ചെലവിൽ ട്വിൻ ടണൽ സ്ഥാപിക്കും. കിഫ്ബി സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

Also Read: വിജ്ഞാനത്തെ ഉത്പാദനവുമായി ബന്ധിപ്പിച്ച് നവകേരള സൃഷ്‌ടിയെന്ന് ബാലഗോപാല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.