ETV Bharat / state

ഇന്ധന സെസ് കുറയുമോ? ബജറ്റ് ചർച്ചയ്‌ക്ക് ധനമന്ത്രി ഇന്ന് നിയമസഭയിൽ മറുപടി പറയും - ബജറ്റ്

ഇന്ധന സെസ് രണ്ട് രൂപ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രതിഷേധങ്ങൾ നടത്തിയിരുന്നു

assembly update  Finance Minister KN Balagopal  KN Balagopal  kerala budget  KN Balagopal reply to the budget discussion  fuel Sess  fuel Sess protest  kerala assembly  കേരള നിയമസഭ  ധനമന്ത്രി കെ എൻ ബാലഗോപാൽ  കെ എൻ ബാലഗോപാൽ  ബജറ്റിൽ ഇന്ധന സെസ്  ഇന്ധന സെസ്  ബജറ്റ് ചർച്ചയ്‌ക്ക് മറുപടി  യുവമോർച്ച  ബജറ്റ്  പ്രതിഷേധം
ബജറ്റ് ചർച്ചയ്‌ക്ക് ധനമന്ത്രി ഇന്ന് നിയമസഭയിൽ മറുപടി പറയും
author img

By

Published : Feb 8, 2023, 9:37 AM IST

തിരുവനന്തപുരം: ബജറ്റ് ചർച്ചയ്‌ക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ മറുപടി പറയും. ബജറ്റിൽ ഇന്ധന സെസ് രണ്ട് രൂപയാക്കി വർധിപ്പിച്ചതിൽ ജനരോഷം പുകയുന്നതിനിടെ സെസ് ഒരു രൂപയാക്കി കുറയ്‌ക്കുമോ എന്ന കാര്യത്തിൽ ധനമന്ത്രി ഇന്ന് തീരുമാനം വ്യക്തമാക്കും. സെസ് പൂർണമായും പിൻവലിക്കണമെന്നതാണ് യുഡിഎഫിന്‍റെ ആവശ്യം. ഇല്ലെങ്കിൽ സമരം ശക്തമാക്കാനാണ് തീരുമാനം.

ക്രെഡിറ്റ് ആരുടെ കോർട്ടിൽ: സെസ് ഒരു രൂപയാക്കി കുറയ്‌ക്കണമെന്നായിരുന്നു എൽഡിഎഫിലെയും ചർച്ചകൾ. എന്നാൽ ഇന്ധന സെസ് പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംഎൽഎമാർ നിയമസഭ കവാടത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ച സാഹചര്യത്തിൽ സെസ് കുറച്ചാൽ അത് യുഡിഎഫ് സമരത്തിന്‍റെ വിജയമാകുമെന്ന് എൽഡിഎഫ് ഘടകകക്ഷികൾക്കിടയിൽ അഭിപ്രായം ഉയരുന്നുണ്ട്. ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ മറുപടിയിൽ ആണ് ധനമന്ത്രി നിലപാട് അറിയിക്കുക.

എന്നാൽ ഇന്ധന സെസ് നിലനിർത്തികൊണ്ട് തന്നെ ഭൂമിയുടെ ന്യായ വില വർധന 20 ശതമാനത്തിൽ നിന്ന് പത്താക്കി കുറക്കുന്നതും ചർച്ചയിൽ ഉണ്ട്. ഇക്കാര്യത്തിലടക്കം ഇന്ന് നടക്കുന്ന ബജറ്റ് ചർച്ചയിൽ തീരുമാനമുണ്ടാകാനാണ് സാധ്യത. അതേസമയം ജനരോഷം കണക്കിലെടുത്ത് ഇന്ധന സെസ് ഒരു രൂപ കുറച്ചാൽ സാമൂഹ്യ സുരക്ഷ പെൻഷനായി വകയിരുത്തിയ തുകയിൽ 375 കോടി കുറവ് വരും.

സമരവും ആശങ്കയും: ഇത് എവിടെ നിന്നും കണ്ടെത്തുമെന്ന ആശങ്കയും സർക്കാരിനുണ്ട്. ഇന്ധന വില വർധനയ്‌ക്കെതിരെ നിയമസഭയ്‌ക്കകത്തും പുറത്തും സമരം ശക്തിപ്പെടുത്താനാണ് യുഡിഎഫിന്‍റെ തീരുമാനം. അതേസമയം ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് യുവമോർച്ച ഇന്നലെ നിയമസഭയിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.

പ്രതിഷേധവുമായി യുവമോർച്ച: മാർച്ചിൽ മന്ത്രിമാരുടെ കോലം കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. യുവ മോർച്ച പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെ പൊലീസ് എട്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ പൊലീസിന് നേരെ കമ്പ് വലിച്ചെറിയുകയും ചെയ്‌തു. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ പൊലീസ്, പ്രവർത്തകർക്ക് നേരെ ഗ്രനേഡും ടിയർ ഗ്യാസും പ്രയോഗിക്കുകയായിരുന്നു. പ്രവർത്തകർ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് കന്‍റോന്‍മെന്‍റ് പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്‌ത് നീക്കി.

മാർച്ചും ഉപരോധവുമായി യൂത്ത് കോൺഗ്രസ്: തിങ്കളാഴ്‌ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രവർത്തകർ നിയമസഭയ്‌ക്ക് മുന്നിൽ ബൈക്ക് കത്തിച്ചായിരുന്നു പ്രതിഷേധിച്ചത്. തുടർന്ന് ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ച പ്രവർത്തകരെ നേതാക്കൾ പിന്തിരിപ്പിച്ചെങ്കിലും പ്രവർത്തകർ റോഡ് ഉപരോധിച്ചു.

കുറച്ച് നേരത്തേയ്‌ക്ക് റോഡിൽ ഗതാഗതകുരുക്ക് രൂപപ്പെട്ടതിനെ തുടർന്ന് പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്‌ത് നീക്കാൻ ശ്രമിച്ചത് പ്രവർത്തകർക്കും പൊലീസുകാർക്കുമിടയിൽ ചെറിയ ഉന്തും തള്ളുമുണ്ടാക്കി. തുടർന്ന് 10ല്‍ പരം യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. ഇങ്ങനെ ഇന്ധന വില വർധനയിൽ പ്രതിഷേധവും ജനരോഷവും ആളിപ്പടരുന്നതിനിടെയാണ് നിർണായക തീരുമാനം ഇന്നുണ്ടാകുക.

ഇതേ ആവശ്യം ഉന്നയിച്ച് നാല് യുഡിഎഫ് എംഎൽഎമാർ നിയമസഭ കവാടത്തിൽ ആരംഭിച്ച സത്യാഗ്രഹ സമരം ഇന്ന് മൂന്നാം ദിനം പിന്നിടുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.