ETV Bharat / state

ജിഎസ്‌ടി കുടിശ്ശിക 750 കോടി ലഭിച്ചു, ബജറ്റിന് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം: ധനമന്ത്രി - ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ലെന്നും ഡിസംബറിലെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കി

KN Balagopal about the financial crisis  finance minister KN Balagopal  KN Balagopal  minister KN Balagopal  Assembly session  ജിഎസ്‌ടി  ധനമന്ത്രി  ക്ഷേമ പെന്‍ഷന്‍  ധനമന്ത്രി കെ എന്‍ ബാലഗോപാല്‍  കെ എന്‍ ബാലഗോപാല്‍
കെ എന്‍ ബാലഗോപാല്‍
author img

By

Published : Feb 27, 2023, 12:15 PM IST

മന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ബജറ്റിന് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിലവിലെ സാമ്പത്തിക സ്ഥിതി കാരണമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് കേരളമെത്തിയത്. ധനപ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട് പോയിട്ടില്ല. ഡിസംബറിലെ ക്ഷേമ പെൻഷൻ വിതരണം ചെയ്‌ത് തുടങ്ങിയതായും ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

പെൻഷൻ കമ്പനിയുടെ കടമെടുപ്പ് പൊതുകടമായി കണക്കാക്കുന്നതിനാലാണ് ക്ഷേമ പെൻഷനുകൾക്ക് മുടക്കം വന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. 2021 മാർച്ചിനെ അപേക്ഷിച്ച് 26,000 കോടി അധിക വരുമാനമുണ്ട്. എന്നാൽ സംസ്ഥാനത്തെ നിലവിലെ സ്ഥിതിയിൽ ഇതുമായി മുന്നോട്ട് പോകാൻ കഴിയില്ല.

ജിഎസ്‌ടി കുടിശ്ശിക ബാക്കി 750 കോടിയും കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. ജിഎസ്‌ടി നഷ്‌ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആ ആവശ്യത്തിൽ സർക്കാർ ഉറച്ച് നിൽക്കുകയാണെന്നും കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.

ആശ്വാസകിരണം പദ്ധതി മുടക്കം വരാതെ നടത്തും. സർക്കാർ കരാറുകാരുടെ കുടിശ്ശിക തീർക്കാൻ നടപടി എടുത്ത് വരുന്നതായും ധനമന്ത്രി വ്യക്തമാക്കി. 10 ലക്ഷത്തിൽ കൂടുതൽ ബില്ല് മാറാൻ അനുമതി വേണമെന്നുള്ള തീരുമാനം കരാറുകാരെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.