ETV Bharat / state

ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം തടയാന്‍ ഭരണ-പ്രതിപക്ഷം ഒന്നിക്കണം: ധനമന്ത്രി കെ എൻ ബാലഗോപാൽ

author img

By

Published : Aug 24, 2022, 12:31 PM IST

സംസ്ഥാനത്തിന്‍റെ ഫെഡറലിസത്തെ ബാധിക്കുന്ന രീതിയിലുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെറുക്കാന്‍ ഭരണ-പ്രതിപക്ഷം ഒന്നിച്ച് പ്രക്ഷോഭം നടത്തണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിൽ ഏറ്റവും കൂടുതൽ തുകയുടെ നിക്ഷേപവും നിർമാണവും നടന്ന വർഷങ്ങളാണ് കടന്നുപോയതെന്നും മന്ത്രി

Finance Minister KN Balagopal  KN Balagopal about central government move  central government  കേന്ദ്ര സര്‍ക്കാര്‍  ധനമന്ത്രി കെ എൻ ബാലഗോപാൽ  കെ എൻ ബാലഗോപാൽ  KN Balagopal  ധനമന്ത്രി  vd satheeshan  വി ഡി സതീശന്‍  കേരള വാര്‍ത്ത  കേരള വാര്‍ത്തകള്‍  kerala news  kerala latest news  kerala news today  kerala news headlines  നിയമസഭ വാര്‍ത്തകള്‍  നിയമസഭ സമ്മേളനം  നിയമസഭ വാര്‍ത്തകള്‍  നിയമസഭ
ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം തടയാന്‍ ഭരണ-പ്രതിപക്ഷം ഒന്നിക്കണം: ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സാമ്പത്തിക ഫെഡറലിസത്തെ ബാധിക്കുന്ന തരത്തിലുള്ള കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ സംസ്ഥാനങ്ങളുടെ അവകാശം കവർന്നെടുക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്ത പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളുടെ കടമെടുപ്പിന് സംസ്ഥാന സർക്കാർ ഗ്യാരന്‍റിയിലെ റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് എതിരെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

അതേസമയം ജി എസ് ടി നഷ്‌ടപരിഹാരം കേന്ദ്രത്തിൽ നിന്ന് ലഭിക്കുമെന്ന് കരുതി നികുതി വരുമാനം വർധിപ്പിക്കാൻ നടപടികൾ എടുക്കാതെ സംസ്ഥാന സർക്കാർ അനങ്ങാതിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരിയല്ലെന്നും അന്നത്തെ ജി എസ് ടി 16 ശതമാനം ആയിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തിൽ ഏറ്റവും കൂടുതൽ തുകയുടെ നിക്ഷേപവും നിർമാണവും നടന്ന വർഷങ്ങളാണ് കടന്നുപോയത്. ഇത് തടസപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.