തിരുവനന്തപുരം: സിനിമ – സീരിയൽ നടി രഞ്ജുഷ മേനോനെ (35) മരിച്ച നിലയില്‍ കണ്ടെത്തി (Film-serial actress Renjusha Menon found dead). തിരുവനന്തപുരം ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിലാണ് രഞ്ജുഷ മേനോനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ അമ്മ, സ്‌ത്രീ തുടങ്ങിയ പരമ്പരകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്‌തയായ രഞ്ജുഷ നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ്, ലിസമ്മയുടെ വീട്, ബോംബെ മാര്‍ച്ച് 12, തലപ്പാവ്, വാധ്യാര്‍ തുടങ്ങിയവയാണ് രഞ്ജുഷ വേഷമിട്ട പ്രധാന സിനിമകൾ. ഇരുപതിലധികം സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. കൊച്ചി സ്വദേശിയായ രഞ്ജുഷ ഭര്‍ത്താവുമായി ഫ്ലാറ്റില്‍ വാടകയ്‌ക്ക് താമസിച്ചു വരികയായിരുന്നു.
സംഭവത്തില്‍ നിലവില്‍ അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവരെ അലട്ടിയിരുന്നതായി സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821