ETV Bharat / state

'അക്കാദമിയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റിദ്ധാരണ' ; രാജി അഭ്യൂഹങ്ങൾ തള്ളി രഞ്ജിത്ത് - ഡോ ബിജുവിനെതിരെ രഞ്ജിത്ത്

Ranjith denies rumors of resignation : മേള അവസാനിക്കും മുൻപ് അക്കാദമിയിലെ അംഗങ്ങൾക്കിടയിലെ തമ്മിലടി നാണക്കേട് ആവുമെന്ന് തിരിച്ചറിഞ്ഞ്‌ മന്ത്രി സജി ചെറിയാന്‍റെ ഇടപെടല്‍

Film Academy Chairman Ranjith  Ranjith Balakrishnan film director  Ranjith malayalam director  Ranjith denies rumors of resignation  രഞ്ജിത്ത്  ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് കൗൺസിൽ  Film Academy Executive Council  Kukku Parameshwaram  രാജി അഭ്യൂഹങ്ങൾ തള്ളി രഞ്ജിത്ത്  iffk
Ranjith denies rumors of resignation
author img

By ETV Bharat Kerala Team

Published : Dec 15, 2023, 4:13 PM IST

രാജി അഭ്യൂഹങ്ങൾ തള്ളി രഞ്ജിത്ത്

തിരുവനന്തപുരം : രാജി അഭ്യൂഹങ്ങൾ തള്ളി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് (Ranjith denies rumors of resignation). ഇപ്പോൾ അത്തരം കാര്യങ്ങൾ പരിഗണനയിലില്ലെന്നും അക്കാദമിയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റിദ്ധാരണകളെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. ചലച്ചിത്ര അക്കാദമി എക്‌സിക്യുട്ടീവ് കൗൺസിൽ (Film Academy Executive Council) വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി കുക്കു പരമേശ്വരനെ (Kukku Parameshwaran) കൗൺസിലിലേക്ക് പരിഗണിക്കും.

നിലവിലെ ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡ അടുത്ത വർഷവും തുടരും. ഈ പ്രൊപ്പോസലുകൾ സർക്കാരിന് മുൻപിൽ സമർപ്പിക്കുമെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. രഞ്ജിത്ത് തന്നെ അപമാനിച്ചുവെന്ന് ആരോപണം ഉയർത്തിയ കുക്കു പരമേശ്വരനെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് എക്‌സിക്യുട്ടീവ് കൗൺസിലിലേക്ക് പരിഗണിക്കുന്നത്.

അക്കാദമിയിലെ 9 അംഗങ്ങൾ കഴിഞ്ഞദിവസം രഞ്ജിത്തിന്‍റെ ഓഫീസിന് സമീപം സമാന്തര യോഗം ചേരുകയും ചെയർമാൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതിന് തൊട്ടുപിന്നാലെ രഞ്ജിത്ത് രാജി സന്നദ്ധത അറിയിക്കുകയും ചെയ്‌തിരുന്നു.

എന്നാൽ സർക്കാർ തലത്തില്‍ ഇടപെടലുകളുണ്ടായി. മേള അവസാനിക്കും മുൻപ് അക്കാദമിയിലെ അംഗങ്ങൾക്കിടയിലെ തമ്മിലടി നാണക്കേട് ആവുമെന്ന് തിരിച്ചറിഞ്ഞ്‌ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇടപെടുകയായിരുന്നു. ഫെസ്റ്റിവൽ ഓഫീസിൽ സാധാരണ നടക്കുന്ന യോഗമാണ് നടന്നതെന്നും സമാന്തര യോഗം നടന്നുവെന്നത് തെറ്റായ വാർത്തയാണെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് വ്യക്തമാക്കി.

ചര്‍ച്ചയായി പ്രസ്‌താവനകള്‍ : രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ രഞ്ജിത്ത് നടത്തിയ ആമുഖ പ്രസംഗം ചർച്ചയായിരുന്നു. ചടങ്ങിലേക്ക് മലയാള സിനിമയിലെ ഒരു പ്രമുഖ നടനെ ഫോണിലൂടെ വിളിച്ചെന്നും എന്നാൽ എട്ടാം തീയതി തനിക്ക് പനിയായിരിക്കുമെന്നായിരുന്നു ആ നടന്‍റെ മറുപടിയെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. എന്നാല്‍ ആരാണ് ആ നടൻ എന്ന് വ്യക്തമാക്കാൻ രഞ്ജിത്ത് തയ്യാറായില്ല. 'തങ്ങളുടെ ശ്രമങ്ങൾക്ക് അവസാനം ഉത്തരം കിട്ടി. അതാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ നടന്മാരുടെ ലിസ്റ്റിലെ പ്രഥമ പേരുകളിൽ ഒന്നിന് ഉടമയായ നാനാ പടേക്കര്‍' - രഞ്ജിത്ത് പറഞ്ഞു.

ALSO READ: 'തൂവാനത്തുമ്പികളിലെ ലാലിന്‍റെ തൃശൂർ ഭാഷ ബോറാണ്'; രഞ്ജിത്തിന് അനന്തപത്മനാഭന്‍റെ മറുപടി

കൂടാതെ ഡോ. ബിജുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'അദൃശ്യജാലകങ്ങള്‍' ക്കെതിരെ രഞ്ജിത്ത് നടത്തിയ പ്രസ്‌താവനയ്‌ക്കുള്ള സംവിധായകന്‍റെ മറുപടി കത്തും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ചലച്ചിത്ര വികസന കോര്‍പറേഷനില്‍ നിന്ന് ഡോ. ബിജു രാജിവയ്ക്കുകയും ചെയ്‌തിരുന്നു. തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്‍റെ തൃശൂര്‍ ഭാഷ വളരെ ബോറാണെന്നും അഭിമുഖത്തില്‍ രഞ്ജിത്ത് പരാമര്‍ശിച്ചിരുന്നു.

ALSO READ: 'മാടമ്പിത്തരവും ആജ്ഞാപിക്കലും കയ്യിൽ വെച്ചാൽ മതി, എന്‍റടുത്ത് വേണ്ട'; രഞ്ജിത്തിന് ഡോ ബിജുവിന്‍റെ തുറന്ന കത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.