ETV Bharat / state

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയന്‍മാൻ; എംജി ശ്രീകുമാർ സംഗീത നാടക അക്കാദമിയുടെ തലപ്പത്ത്

author img

By

Published : Dec 26, 2021, 2:19 PM IST

നിലവിലെ ചെയര്‍മാന്‍ കമലിന്‍റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയന്‍മാനാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായത്.

ചലച്ചിത്ര അക്കാദമി ചെയന്‍മാൻ  സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയന്‍മാൻ  സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം  director Ranjith Film Academy Chairman  CPM State Secretariat Decision  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത
സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയന്‍മാൻ; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയന്‍മാനാകും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. നിലവിലെ ചെയര്‍മാന്‍ കമലിന്‍റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

സംഗീത നാടക അക്കാദമി തലപ്പത്തേക്ക് ഗായകന്‍ എം.ജി ശ്രീകുമാറിനെ നിയമിക്കാനും തീരുമാനമായി. 2016ലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ കമലിനെ നിയമിച്ചത്. മൂന്ന് വര്‍ഷമാണ് അക്കാദമി ചെയര്‍മാന്‍റെ കാലാവധി. കമലിന് അതിനു ശേഷം കാലാവധി നീട്ടി നല്‍കുകയായിരുന്നു.

ALSO READ: കെ.എസ്‌.ആര്‍.ടി.സി ശമ്പള പരിഷ്‌കരണം: ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി

കഴിഞ്ഞ മന്ത്രിസഭ യോഗത്തിലും നിയമനം സംബന്ധിച്ച് ധാരണ ആയിരുന്നു. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ രഞ്ജിത്തിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.

ഫെബ്രുവരിയില്‍ രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കാലതാമസം കൂടാതെ ചലച്ചിത്ര അക്കാദമി ചെയര്‍മാനെ തെരഞ്ഞെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.