ETV Bharat / state

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു - ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം

സെക്രട്ടേറിയറ്റിലെ 37 വകുപ്പുകളിൽ 1,21,665 ഫയലുകളും 52 വകുപ്പ് മേധാവികളുടെ ഓഫീസിൽ 3,15,008 ഫയലുകളും തീർപ്പാക്കാനുണ്ട്. ചില വകുപ്പുകളുടെ കണക്കുകൾ കൂടി ലഭിക്കേണ്ടതുണ്ട്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
author img

By

Published : Jul 30, 2019, 12:53 AM IST

തിരുവനന്തപുരം: ആഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്‍റെ ഭാഗമായി ഐഎഎസ് ഉദ്യോഗസ്ഥരുടെയും സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കി പരിഹാരം കാണാന്‍ ഈ കാലയളവ് വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഒന്നോ അതില്‍ കൂടുതലോ അവധി ദിവസങ്ങള്‍ ഫയല്‍ തീര്‍പ്പാക്കുന്നതിനായി മാത്രം മാറ്റിവച്ച് ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനാവുമോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതു നയപരമായ തീരുമാനവും ജനങ്ങൾക്ക് എന്തുനേട്ടമുണ്ടാക്കും എന്ന് കണക്കിലെടുത്താകണം ഫയലുകള്‍ കൈകാര്യം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഓരോ വകുപ്പും ഏറ്റെടുത്ത പദ്ധതികള്‍, നടപ്പിലാക്കുന്ന ക്ഷേമപദ്ധതികള്‍ എന്നിവ അവലോകനം ചെയ്യുന്നതിന് സെക്രട്ടേറിയറ്റില്‍ വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനമുണ്ടാകണം. ജീവനക്കാര്‍ക്ക് അവകാശപ്പെട്ട പ്രമോഷനുകള്‍ കൃത്യസമയത്ത് നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കണം. ഡെപ്യുട്ടേഷന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനാണെന്ന ധാരണയോടെ ഇടപെടലുണ്ടാവണം. വകുപ്പിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനും മടിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫലപ്രദമായ ഇടപെടല്‍ നടത്തി വകുപ്പുകളെ ക്രിയാത്മകമായി ചലിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്‍റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പ് നല്‍കി. ചീഫ് സെക്രട്ടറി ടോം ജോസ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Intro:ആഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയഞ്ജത്തിൻ്റെ ഭാഗമായി ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും സെക്രട്ടറിയേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കി പരിഹാരം കാണാന്‍ ഈ കാലയളവ് വിനിയോഗിക്കണമെന്നാ മുഖ്യമന്ത്രി നിർദ്ദേശം നൽകി.Body:സെക്രട്ടറിയേറ്റിലും മറ്റ് സർക്കാർ ഓഫീസുകളിൽ കെട്ടി കിടക്കുന്ന ഫയലുകൾക്ക് തീർപ്പുണ്ടാക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിനായി തീവ്രയത്നം സംഘടിപ്പിക്കാനും തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഉദ്യോഗസരുടെ യോഗം വിളിച്ചു ചേർത്തത്. തീവ്രയത്നം വെറും യാന്ത്രികമായി നടപ്പാക്കാന്‍ ഉദ്ദേശിച്ചല്ല. മറിച്ച്, പൊതുജനങ്ങള്‍ക്ക് ഗുണകരമാകുന്നവിധം അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. അതുകൊണ്ടുതന്നെ, അവരുടെ പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കി പരിഹാരം കാണാന്‍ ഈ കാലയളവ് വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു . ഒന്നോ അതില്‍ കൂടുതലോ അവധി ദിവസങ്ങള്‍ ഫയല്‍ തീര്‍പ്പാക്കുന്നതിനായി മാത്രം മാറ്റിവച്ച് ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനാവുമോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.ഏതു നയപരമായ തീരുമാനവും ജനങ്ങൾക്ക് എന്തുനേട്ടമുണ്ടാക്കും എന്ന് കണക്കിലെടുത്ത് ഫയലുകള്‍ കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ജനങ്ങളാണ് എറ്റവും വലിയ അധികാരികളെന്ന ധാരണയോടെ പ്രവര്‍ത്തിക്കാന്‍ നമ്മുടെ സംവിധാനത്തെ രൂപപ്പെടുത്താനുള്ള പരിശ്രമമാണ് നടക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ചല്ല, മറിച്ച് പ്രശ്നത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഫയലുകള്‍ കൈകാര്യം ചെയ്യണം. പൊതുജനങ്ങളുടെ സന്ദര്‍ശനസമയത്ത് ഉദ്യോഗസ്ഥര്‍ കഴിയുന്നത്ര സീറ്റിലുണ്ടാകണം.പ്രോഗ്രസ്സ് റിപ്പോര്‍ട്ടില്‍ ഇനിയും പൂര്‍ത്തീകരിക്കാനുള്ള പദ്ധതികള്‍ 2020 ജൂണ്‍ മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഒരോ വകുപ്പും ഏറ്റെടുത്ത പദ്ധതികള്‍, നടപ്പിലാക്കുന്ന ക്ഷേമപദ്ധതികള്‍ എന്നിവ അവലോകനം ചെയ്യുന്നതിന് സെക്രട്ടറിയേറ്റില്‍ വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനമുണ്ടാകണം. ജീവനക്കാര്‍ക്ക് അവകാശപ്പെട്ട പ്രമോഷനുകള്‍ കൃത്യസമയത്ത് നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കണം. ഡെപ്യൂട്ടേഷന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനാണെന്ന ധാരണയോടെ ഇടപെടലുണ്ടാവണം. വകുപ്പിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനും മടിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫലപ്രദമായ ഇടപെടല്‍ നടത്തി വകുപ്പുകളെ ക്രിയാത്മകമായി ചലിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്‍റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പ് നല്‍കി. ചീഫ് സെക്രട്ടറി ടോം ജോസ്, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.Conclusion:ഇടിവി ഭാരത്,തിരുവനന്തപുരം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.