ETV Bharat / state

Fever Cases Kerala മൂന്ന് ദിവസത്തിനിടെ ഡെങ്കി 119, എലിപ്പനി 17, പകർച്ചപ്പനി 19,495, ഒപ്പം ചിക്കൻപോക്‌സും, പകർച്ചവ്യാധികൾ കേരളം കീഴടക്കുന്നോ?

Caution Against Fever In Kerala : കേരളത്തിലെ പകർച്ചവ്യാധികളുടെ കണക്ക് ആശങ്കാജനകം. സെപ്‌റ്റംബറിൽ മരണപ്പെട്ടത് 22 പേർ

Fever kerala  ഡങ്കി പനി  എലിപ്പനി  പകർച്ച പനി  കേരളത്തിൽ പനി മരണങ്ങൾ  കേരളത്തിൽ പനി ബാധിച്ചവരുടെ കണക്ക്  viral fever kerala  fever death kerala  dengue fever
Fever Cases Kerala
author img

By ETV Bharat Kerala Team

Published : Oct 4, 2023, 12:41 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ പകർച്ചവ്യാധികളുടെ കണക്കുകൾ ഓരോ ദിവസവും ആശങ്ക കൂട്ടുന്നു. മഴക്കാലത്ത് പനി, ഡെങ്കി (dengue fever) അടക്കമുളള പകർച്ച വ്യാധികൾ (Epidemics) പടരുന്നത് കേരളത്തിൽ പതിവായി മാറിയിരിക്കുകയാണ്. ഇടവിട്ടുള്ള മഴ കൂടിയായതോടെ ഇതിന്‍റെ തോത് വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ മാത്രം സംസ്ഥാനത്തെ പകർച്ചവ്യാധികളുടെ വ്യാപന തീവ്രത മനസിലാക്കാം.

മൂന്ന് ദിവസത്തിനിടെ 119 ഡെങ്കി, 19,495 പകർച്ചപ്പനി, 17 എലിപ്പനി, ഒരു ചിക്കൻ ഗുനിയ, നാല് മലേറിയ, 163 ചിക്കൻപോക്‌സ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. എല്ലാ ജില്ലകളിലും പകർച്ചവ്യാധികൾ പടരുകയാണ്. ഇന്നലെ മാത്രം 70 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.

ഇന്നലത്തെ പകർച്ചവ്യാധി ബാധിതരുടെ കണക്ക്

ജില്ലപകർച്ചപ്പനിഡെങ്കിപ്പനിഎലിപ്പനി
തിരുവനന്തപുരം692161
കൊല്ലം494
പത്തനംതിട്ട 30833
ഇടുക്കി464
കോട്ടയം373
ആലപ്പുഴ 686 3
എറണാകുളം7334
തൃശൂർ706112
പാലക്കാട്61027
മലപ്പുറം118351
കോഴിക്കോട്6801
വയനാട്46623
കണ്ണൂർ659
കാസർകോട്5331

പകർച്ചപ്പനി ബാധിതരുടെ എണ്ണം കൂടുതൽ മലപ്പുറം ജില്ലയിലാണ്. ഡെങ്കി ബാധിതരുടെ എണ്ണം പാലക്കാട് ജില്ലയിലുമാണ്. 130 പേർ ഡെങ്കിപ്പനി സംശയിച്ച് ചികിത്സയിലുണ്ട്.

സെപ്‌റ്റംബറിലെ കണക്കുകളും ആശങ്ക ഉയർത്തുന്നു : സെപ്‌റ്റംബറിലെ പകർച്ചവ്യാധി ബാധിതരുടെ കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. 2,28,701 പേരാണ് സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ പകർച്ചപ്പനിക്ക് ചികിത്സ തേടിയത്. 1697 പേർക്കാണ് ഡങ്കിപ്പനി ബാധിച്ചത്. എലിപ്പനി കേസുകൾ (201), മലേറിയ (101), ചിക്കൻ പോക്‌സ് (2058) എന്നിങ്ങനെയാണ് കണക്കുകൾ.

നിപയടക്കമുള്ള പകർച്ചവ്യാധികൾ ബാധിച്ച് 22 പേർ സെപ്‌റ്റംബറിൽ മാത്രം മരിച്ചു എന്നാണ് സർക്കാറിന്‍റെ ഔദ്യോഗിക കണക്കുകൾ. എന്നാൽ ഈ കണക്കിൽ അവ്യക്തതയുണ്ട്. സർക്കാർ പുറത്തുവിടുന്ന കണക്കുകൾ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെയും മരണപ്പെടുന്നവരുടേതുമാണ്. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടി പരിശോധിച്ചാൽ മരണ സംഖ്യ ഇതിലും പലമടങ്ങ് വർധിക്കുമെന്നുറപ്പാണ്.

ഇടവിട്ട മഴ കൂടുതൽ അപകടം : സംസ്ഥാനത്ത് ഇടവിട്ട് ചെയ്യുന്ന മഴ കൂടുതൽ അപകടം വിതയ്‌ക്കുകയാണ്. കൊതുകളുടെ വർധനവിനടക്കം ഇത് വലിയ രീതിയിൽ കാരണമാകുന്നുണ്ട്. ഇത് പ്രതിരോധിക്കാൻ കൃത്യമായ പ്രവർത്തനം സർക്കാരിന്‍റെ ഭാഗത്ത് നിന്നും നടക്കുന്നില്ല. മഴക്കാല പൂർവ ശുചീകരണത്തിൽ അടക്കം വലിയ വീഴ്‌ച വന്നിട്ടുണ്ട് എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

പ്രതിരോധത്തിന് എല്ലാവരും ശ്രദ്ധിക്കണം : പകർച്ചവ്യാധികൾ പടരുന്നതിനെതിരെ എല്ലാവരും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്‍റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.

വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. എത്രയും വേഗം ചികിത്സ തേടണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.