തിരുവനന്തപുരം: എട്ട് വയസുകാരനെ പിതൃസഹോദരൻ മദ്യം കുടിപ്പിച്ചു. ചൈൽഡ് ലൈന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. വഴുതൂർ സ്വദേശി മനുവാണ് മൂന്നാം ക്ലാസ് വിദ്യാർഥിയായ ജേഷ്‌ഠപുത്രനെ ഓണദിവസം ബിയർ കുടിപ്പിച്ചത്.
ഈ കുട്ടിയേയും കൊണ്ട് ബെവ്‌റേജസില്‍ പോയി മദ്യം വാങ്ങി വീടിന്‍റെ പരിസരത്തു വച്ച് മദ്യം നൽകുകയായിരുന്നു. മൊബൈലിൽ പകർത്തപ്പെട്ട ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. തുടര്‍ന്ന് ചൈൽഡ് ലൈന്‍ ഇടപെടുകയും നെയ്യാറ്റിൻകര പൊലീസ് കേസെടുക്കുകയുമായിരുന്നു.