തിരുവനന്തപുരം: കാട്ടാക്കടയില്‍ കണ്ടലയില്‍ മകനെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്‌തു. കണ്ടല സ്വദേശിയായ സലീം (43) ഇയാളുടെ ഏഴ് വയസുകാരനായ മകന്‍ ആഷിളിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. വ്യവസായ വകുപ്പിലെ ജീവനക്കാരനായ സലീമിന്‍റെ ആദ്യ ഭാര്യ മരണപ്പെട്ടതിനെ തുടര്‍ന്ന് പുനര്‍വിവാഹം ചെയ്‌തു. ഈ ബന്ധത്തിലെ വിള്ളലാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആദ്യ ഭാര്യയിലെ കുഞ്ഞാണ് ആഷിള്‍. കണ്ടല ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആഷിളിന്‍റെ മൃതദേഹം കിടപ്പുമുറിയിലും സലീമിന്‍റെ മൃതദേഹം കൈഞരമ്പുകള്‍ മുറിച്ച ശേഷം അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സലീമിന്‍റെ സഹോദരി ഭക്ഷണവുമായി എത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടത്. ആഷിളിന്‍റെ കഴുത്തില്‍ മുറിവുണ്ട്. കയറോ തുണിയോ കൊണ്ടാവാം കുഴുത്ത് മുറുക്കിയതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ മാറനല്ലൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കുടുംബപ്രശ്‌നമാണ് മരണകാരണമെന്നാണ് സൂചന.
തിരുവനന്തപുരത്ത് മകനെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്‌തു
കണ്ടല സ്വദേശിയായ സലീം (43) ഏഴ് വയസുകാരനായ മകന്‍ ആഷിളിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം