തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷക്ക് എ പ്ലസ് കുറഞ്ഞുപോയതിന് പിതാവ് മകനെ തല്ലി. നാല് വിഷയത്തില്‍ എ പ്ലസ് ലഭിക്കാത്തതിനാണ് പിതാവ് മകനെ തല്ലിയത്. കുട്ടിയുടെ അമ്മ നല്കിയ പരാതിയെ തുടര്‍ന്ന് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കിളിമാനൂരിൽ തിങ്കളാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മകന് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടുമെന്ന് പിതാവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ നാല് വിഷയത്തിന് കുട്ടിക്ക് എ പ്ലസില്ല. ഫുള്‍ എ പ്ലസ് കിട്ടാത്തതിന്റെ ദേഷ്യത്തില്‍ പിതാവ് മകനെ മണ്‍വെട്ടിയുടെ പിടി ഉപയോഗിച്ച് തല്ലുകയായിരുന്നു.