ETV Bharat / state

കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകുമെന്ന് ടിക്കാറാം മീണ

author img

By

Published : Apr 29, 2019, 12:51 PM IST

കള്ളവോട്ട് ആരോപണത്തിൽ അന്വേഷണം ആരംഭിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

ടിക്കാറാം മീണ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തത് സംബന്ധിച്ച പരാതികള്‍ ഗൗരവപരമായി കാണുന്നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോൺഗ്രസ് ആരോപിച്ച കള്ളവോട്ട് ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷന് വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് നല്‍കും. കാസര്‍കോട് കലക്ടറുടെ റിപ്പോര്‍ട്ട് ഉടൻ പ്രതീക്ഷിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

കണ്ണൂർ ധർമടം മണ്ഡലത്തിലെ 52, 53 നമ്പർ ബൂത്തുകളിൽ സിപിഎം പ്രവർത്തകൻ കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. ഈ വിധത്തിൽ വിഷയത്തെ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ കലക്ടർമാരോട് ആവശ്യപ്പെട്ടത്. കള്ളവോട്ടിനെ നിയമപരമായി നേരിടാനാണ് കോൺഗ്രസിന്‍റെ തീരുമാനം. കാസര്‍കോട് മണ്ഡലത്തിലെ 110ാം ബൂത്തിൽ റീ പോളിംഗ് ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കലക്ടര്‍ക്ക് പരാതി നൽകിയിട്ടുണ്ട്.

Intro:Body:

കള്ളവോട്ട് പരാതികള്‍ ഗൗരവതരമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ ടീക്കാറാം മീണ. കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മിഷന് വസ്തുനിഷ്ടമായ റിപ്പോര്‍ട്ട് നല്‍കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ പറ‍ഞ്ഞു. കാസര്‍കോട് കലക്ടറുടെ റിപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നതായി ടിക്കാറാം മീണ വ്യക്തമാക്കി. 

കണ്ണൂരിൽ വ്യാപകമായി കള്ളവോട്ടുകൾ നടന്നെന്ന കോൺഗ്രസിന്റെ പരാതിയുടെ പശ്ചാത്തലത്തിലാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തുൾപ്പെടെ വ്യാപകമായി കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നിരുന്നു. കള്ളവോട്ടിനെ നിയമപരമായി നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം.

ധർമടം മണ്ഡലത്തിലെ 52, 53 നമ്പർ ബൂത്തുകളിൽ സിപിഎം പ്രവർത്തകൻ കള്ളവോട്ട് ചെയ്തുവെന്ന തെളിയിക്കുന്ന വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ മനോരമന്യൂസിന് ലഭിച്ചിരുന്നു. സിപിഐ നേതാവ് പോളിങ് ഏജന്റായി ഇരുന്ന ബൂത്തില്‍ അദ്ദേഹത്തിന്‍റെ മകന്‍റെ വോട്ടാണ് കള്ളവോട്ടായി ചെയ്തത്.    

നാൽപത്തിയേഴാം നമ്പർ ബൂത്തായ കല്ലായി സ്കൂളിലെ 188 നമ്പർ വോട്ടറാണ്  സായൂജ്. വോട്ട് ചെയ്യാൻ വന്നിരിക്കുന്നത് രാത്രി എട്ടുമണിക്ക് കുന്നിരിക്ക യുപി സ്കൂളിലെ അമ്പത്തിരണ്ടാം ബൂത്തിലും. വോട്ട് ചെയ്തതാകട്ടെ ഇവിടുത്തെ പോളിങ് ഏജന്റും മുൻ പഞ്ചായത്തംഗവും സിപിഐ പ്രാദേശിക നേതാവുമായ സുരേന്ദ്രൻ അത്തിക്കയുടെ മകൻ അഖിൽ അത്തിക്കയുടെ വോട്ടും. യുഡിഎഫ് ഏജന്റുമാർ എതിർത്തെങ്കിലും കള്ളവോട്ട് തടയാനായില്ല. ഇതേ സായൂജ് കുന്നിരിക്ക സ്കൂളിലെ 53–ാം നമ്പർ ബൂത്തിലും കള്ളവോട്ട് ചെയ്തെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.