ETV Bharat / state

വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച ടിപ്പർ പിടികൂടി

സംഭവത്തില്‍ വാഹന ഉടമയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു

വ്യാജ നമ്പർ പ്ലേറ്റ്  ടിപ്പർ പിടികൂടി  സിപിഎം ബ്രാഞ്ച് സെക്രട്ടറി  തുമ്പ പൊലീസ്  Fake number plate  tipper
വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് മണ്ണ് കടത്തിയ ടിപ്പർ പിടികൂടി
author img

By

Published : Jan 26, 2020, 4:59 AM IST

തിരുവനന്തപുരം: വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് മണ്ണ് കടത്തിയ ടിപ്പർ തുമ്പ പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ വാഹന ഉടമയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് ടിപ്പർ പിടികൂടിയത്. വാഹനത്തിന്‍റെ രേഖകൾ ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെട്ടെങ്കിലും അവ ഹാജരാക്കിയില്ല. ഇതേ തുടർന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റിൽ തെരഞ്ഞപ്പോൾ വ്യാജ നമ്പരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കെഎല്‍ 22 എന്‍ 5791 എന്ന ബുള്ളറ്റിന്‍റെ നമ്പറാണ് ടിപ്പറില്‍ ഉപയോഗിച്ചിരുന്നത്. ടിപ്പറിന്‍റെ യഥാർഥ നമ്പർ കെഎല്‍ 22 എന്‍ 5602 എന്നാണെന്ന് കഴക്കൂട്ടം ആർടിഒ രേഖാമൂലം തുമ്പ പൊലീസിന് വിവരം നൽകി.

വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് മണ്ണ് കടത്തിയ ടിപ്പർ പിടികൂടി

സംഭവം ഒതുക്കി തീർക്കാർ ശ്രമം നടന്നിരുന്നെങ്കിലും വിവാദമായതോടെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തത്. അതേസമയം കഴിഞ്ഞ ദിവസം ടിപ്പർ സ്‌റ്റേഷനിൽ നിന്നും കടത്താനുള്ള ശ്രമമുണ്ടായതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്‌തു.

Intro:കഴക്കൂട്ടം:വ്യാജ നമ്പർ പ്ലേറ്റ് വച്ച് മണ്ണ് കടത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ ടിപ്പർ തുമ്പ പോലീസ് പിടികൂടി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് തുമ്പ സ്റ്റേഷനു മുന്നിൽ വച്ച് പാസില്ലാതെ പാറപ്പൊടി കടത്തിയ വണ്ടി പിടികൂടിയത്.

വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെട്ടെങ്കിലും അവ ഹാജരാക്കാത്തതിനാൽ മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ തെരഞ്ഞപ്പോൾ വ്യാജ നമ്പരാണെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു.

KL 22 N 5791 എന്ന നമ്പർ പ്രശാന്ത് നഗർ സ്വദേശി ഹരിശങ്കറിന്റെ ബുള്ളറ്റിന്റേതാണ്.

സി പി എം കുളത്തൂർ കോലത്തുകര ബ്രാഞ്ച് സെക്രട്ടറി അനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറിയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ടിപ്പറിന്റെ യഥാർഥ നമ്പർ KL 22 N 5602 എന്ന നമ്പറാണ് കഴക്കൂട്ടം ആർ ടി ഒ രേഖാമൂലം തുമ്പ പോലീസിന് നൽകി.

ബ്രാഞ്ച് സെക്രട്ടറിക്ക് ഉന്നതങ്ങളിൽ പിടിപാടുള്ളതിനാൽ സംഭവം ഒതുക്കി തീർക്കാർ ശ്രമം നടന്നിരുന്നു.

സംഭവം വിവാദമായതോടെയാണ് സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ തുമ്പ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തത്.

ഇന്നലെ രാത്രി ടിപ്പർ സ്റ്റേഷനിൽ നിന്നും കടത്താനും ശ്രമമുണ്ടായതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.Body:......Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.