തിരുവനന്തപുരം: എയർ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി ചമച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത് ശിവശങ്കറിന്‍റെ പവർ ഉപയോഗിച്ച് അറ്റാക്ക് ചെയ്യാനുള്ള ശ്രമമാണെന്ന് സ്വപ്‌ന സുരേഷ്. ശിവശങ്കറിന്‍റെ പുസ്തകത്തിനെതിരായുള്ള പ്രതികരണത്തിന് പിന്നാലെയുള്ള പ്രതികാരമാകാം ഇത്. സത്യം പറയുമ്പോൾ വരുന്ന റിയാക്ഷൻ ആയിരിക്കാം നടപടിയെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
കേസിലെ വ്യക്തതയിലേക്ക് പോകാൻ താൽപര്യമില്ലെ. ശിവശങ്കർ തനിക്കെതിരെ നടത്തിയ തെറ്റായ കാര്യങ്ങളിലാണ് പ്രതികരിച്ചത്. കുറ്റപത്രം കരുതിക്കൂട്ടിയുള്ള ആക്രമണമാണ്. ശിവശങ്കറിന് എതിരായുള്ള പ്രതികരണത്തിന് പിന്നാലെ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മരണം അല്ലെങ്കിൽ ജയം, എല്ലാത്തിനെയും നേരിടും. വരുന്നിടത്തുവെച്ച് കാണാമെന്നും സ്വപ്‌ന സുരേഷ് പ്രതികരിച്ചു.
എയർ ഇന്ത്യ ഉദ്യോഗസ്ഥൻ എൽ.എസ് സിബുവിനെതിരെ വ്യാജ പീഡന പരാതി നൽകിയെന്ന കേസിൽ സ്വപ്ന സുരേഷ് അടക്കം 10 പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന. വ്യാജ പരാതി സൃഷ്‌ടിച്ചത് എച്ച്.ആർ മാനേജറായിരുന്ന സ്വപ്‌നയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
ALSO READ ലോകായുക്ത നിയമ ഭേദഗതിക്ക് സ്റ്റേയില്ല; സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി