ETV Bharat / state

എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. എസ്‌ കെ വസന്തന്

Ezhuthachan Award: 2023ലെ എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ.എസ്‌കെ വസന്തന്. 5 ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ എസ്‌കെ വസന്തന്  ഡോ എസ്‌കെ വസന്തന്‍  എഴുത്തച്ഛന്‍ പുരസ്‌കാരം  കേരള സാഹിത്യ ആക്കാദമി  Ezhuthachan Award  Ezhuthachan Award For Dr SK Vasanthan  Ezhuthachan Award  Ezhuthachan Award 2023
Ezhuthachan Award For Dr SK Vasanthan
author img

By ETV Bharat Kerala Team

Published : Nov 1, 2023, 5:01 PM IST

Updated : Nov 1, 2023, 6:02 PM IST

തിരുവനന്തപുരം: ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തും ഉപന്യാസകാരനും ചരിത്ര ഗവേഷകനുമായ ഡോ. എസ്കെ വസന്തന്. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന കേരള സർക്കാറിന്‍റെ പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം. വിവിധ വിഷയങ്ങളിലായി അദ്ദേഹം നിരവധി പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട് (Ezhuthachan Award For Dr SK Vasanthan).

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 89ാം വയസിലാണ് എസ്‌ കെ വസന്തൻ പുരസ്‌കാരത്തിന് അർഹനാകുന്നത്. കേരള സാംസ്‌കാരിക ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ, കാൽപ്പാടുകൾ തുടങ്ങി അമ്പതോളം പുസ്‌തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. എന്‍റെ ഗ്രാമം, എന്‍റെ ജനത, അരക്കില്ലം തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ നോവലുകൾ (Dr SK Vasanthan).

പുരസ്‌കാര നിർണയം നടത്തിയത് ഡോ. അനിൽ വള്ളത്തോൾ ചെയർമാനും ഡോ. ധർമരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി.സോമൻ, മെമ്പർ സെക്രട്ടറി സി.പി അബൂബക്കർ എന്നിവർ അംഗങ്ങളായ സമിതിയാണ്. 1935ൽ എറണാകുളം ഇടപ്പള്ളിയിൽ കരുണാകര മേനോന്‍റെയും തത്തംപള്ളി സരസ്വതി അമ്മയുടെയും മകനായാണ് ഡോ. എസ്.കെ വസന്തന്‍റെ ജനനം (Ezhuthachan Award).

മലയാളത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും കേരള സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദത്തിന് ശേഷം ഡോക്‌ടറേറ്റ് നേടുകയും 35 വർഷം കാലടി ശ്രീശങ്കര കോളജിലും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലും അധ്യാപകനായി പ്രവർത്തിക്കുകയും ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയന് സൗകര്യമുള്ള ദിവസം പരിഗണിച്ച് പുരസ്‌കാരം നൽകുമെന്ന് സംഘാടകർ അറിയിച്ചു.

2022ലെ പുരസ്‌കാരം സേതുവിന്: കഴിഞ്ഞ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് അര്‍ഹനായത് കഥാകൃത്തും പ്രശസ്‌ത നോവലിസ്റ്റുമായ സേതുവാണ്. അഞ്ച് ലക്ഷം രൂപയും ശില്‍പവും പ്രശസ്‌തി പത്രവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി വിഎന്‍ വാസവനായിരുന്നു ഇക്കാര്യം അറിയിച്ചത്.

മലയാള കഥ, നോവല്‍ എന്നിങ്ങനെ നിരവധി പുസ്‌തകങ്ങളാണ് സേതു രചിച്ചത്. എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പുറമെ നിരവധി അവാര്‍ഡുകള്‍ സേതുവിന് ലഭിച്ചിട്ടുണ്ട്. കഥയ്‌ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം, വിശ്വദീപം പുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം തുടങ്ങിയവയെല്ലാം സേതുവിന് സ്വന്തമായിട്ടുണ്ട്. കൈമുദ്രകള്‍, പാണ്ഡവപുരം, അടയാളങ്ങള്‍, കിരാതം, ആറാമത്തെ പെണ്‍കുട്ടി, കിളിമൊഴികള്‍ക്കപ്പുറം തുടങ്ങിയ അദ്ദേഹത്തിന്‍റെ നിരവധി നോവലുകള്‍ മലയാളത്തില്‍ ബെസ്റ്റ് സെല്ലറുകളാണ്.

മലയാളത്തിന് പുറമെ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും അദ്ദേഹത്തിന്‍റെ കഥകളും നോവലുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിരവധി മലയാള സിനിമകള്‍ സേതുവിന്‍റെ കഥകളെയും നോവലുകളെയും അടിസ്ഥാനപ്പെടുത്തി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

also read: നിലപാടുകള്‍ ഉള്ള എഴുത്തുകാരന്‍, അംഗീകാരം പ്രചോദനമാകട്ടെ': സേതുവിന് എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിച്ച് മുഖ്യമന്ത്രി

Last Updated : Nov 1, 2023, 6:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.