തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതടക്കമുള്ള പതിനൊന്നാം ശമ്പള കമ്മിഷന്‍ ശിപാര്‍ശ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വിദഗ്‌ധ സമിതി രൂപീകരിച്ചു. ചീഫ് സെക്രട്ടറി വി.പി.ജോയി ചെയര്‍മാനും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര അഡീഷണല്‍ ചീഫ് സെക്രട്ടറി, പൊതു ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളായ സമിതി രൂപീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
ALSO READ: ഒറ്റപ്രസവത്തില്‍ പിറന്നത് നാല് കണ്‍മണികള്‍, ഹൈദരാബാദില്‍ അപൂര്‍വ പ്രസവം
പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം വര്‍ധിപ്പിക്കുക, ആശ്രിത നിയമനം പൂര്‍ണമായി നിര്‍ത്തലാക്കുക, എയ്‌ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിന് പ്രത്യേക ബോര്‍ഡ് രൂപീകരിക്കുക, തുടങ്ങിയ ശുപാര്‍ശകള്‍ പതിനൊന്നാം ശമ്പള കമ്മിഷന്‍ മുന്നോട്ടു വച്ചിരുന്നു. നിലവില്‍ സംസ്ഥാനത്തെ പെന്‍ഷന്‍ പ്രായം 56 വയസ് ആണ്. ഇത് 57 ആക്കണമെന്നാണ് ശിപാര്‍ശ.
എന്നാല്‍ യുവജന സംഘടനകളും ഉദ്യോഗാര്‍ത്ഥികളും ഈ തീരുമാനത്തെ എങ്ങനെ കണക്കിലെടുക്കുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.