തിരുവനന്തപുരം: സംസ്ഥാനത്തെ സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) രോഗികൾക്കുള്ള ചികിത്സയ്ക്ക് വിദഗ്‌ധ സമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. 42 അപേക്ഷകളാണ് ചികിത്സ സഹായത്തിനായി ലഭിച്ചിട്ടുള്ളത്.
ഇതിനായി 400 കോടിയിൽ അധികം രൂപ ചെലവ് വരുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഇതിന് പുറമേ അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ചവർക്ക് ആജീവനാന്ത ചികിത്സ ലഭ്യമാക്കേണ്ടതുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും വീണ ജോർജ് അറിയിച്ചു.
എൻ. ഷംസുദ്ദീൻ എംഎൽഎ അവതരിപ്പിച്ച സബ്‌മിഷന് മറുപടി നൽകുകയായിരുന്നു ആരോഗ്യ മന്ത്രി. എസ്എംഎ രോഗ ബാധിതരുടെ ചികിത്സയുമായി ബന്ധപ്പെട്ട പൊതുമാർഗരേഖ സ്വീകരിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read: എകെ ശശീന്ദ്രൻ വിവാദം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി