ETV Bharat / state

'പിടിവീഴും ആഘോഷങ്ങള്‍ക്കെത്തുന്ന ലഹരിക്ക്' ; സ്പെഷ്യൽ ഡ്രൈവുമായി എക്സൈസ്

സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ക്രിസ്‌മസ് - പുതുവത്സര ദിനങ്ങളില്‍ എക്‌സൈസ്, സ്‌പെഷ്യല്‍ ഡ്രൈവ് ഊര്‍ജിതമാക്കിയത്

സ്‌പെഷ്യല്‍ ഡ്രൈവിന് എക്‌സൈസ്  സ്പെഷ്യൽ ഡ്രൈവിനൊരുങ്ങി എക്സൈസ്  എക്സൈസ്  special drive to catch drugs in celebrations  Thiruvananthapuram
സ്പെഷ്യൽ ഡ്രൈവിനൊരുങ്ങി എക്സൈസ്
author img

By

Published : Dec 24, 2022, 8:56 PM IST

അഡീഷണൽ എക്സൈസ് കമ്മിഷണർ ഇഎൻ സുരേഷ് സംസാരിക്കുന്നു

തിരുവനന്തപുരം : ക്രിസ്‌മസ് - പുതുവത്സര ആഘോഷങ്ങള്‍ക്കിടെ സംസ്ഥാനത്ത് ലഹരി വിതരണം നടക്കുന്നത് പൂർണമായും തടയാന്‍ സജ്ജരായിരിക്കുകയാണ് എക്സൈസ് സംഘം. സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പയിനുകൾക്ക് പുറമെ ക്രിസ്‌മസ് - ന്യൂയർ ആഘോഷങ്ങൾക്ക് മുന്‍പുതന്നെ എക്‌സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി നവംബർ രണ്ടാം തീയതി മുതൽ ജനുവരി മൂന്ന് വരെയുള്ള സ്പെഷ്യൽ ഡ്രൈവ് നടന്നുവരികയുമാണ്.

സ്‌പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ അതിർത്തികളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് അഡീഷണൽ എക്സൈസ് കമ്മിഷണർ ഇഎൻ സുരേഷ് ഇടിവി ഭാരതിനോട് പറഞ്ഞു. മാഫിയകൾ കൊറിയർ സേവനങ്ങളടക്കം ഉപയോഗിച്ച് ലഹരി വസ്‌തുക്കള്‍ കടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവരെ പിടികൂടാൻ പ്രത്യേക പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.