തിരുവനന്തപുരം : ബാറുകളിലും ഔട്ട്ലെറ്റുകളിലും വില കുറഞ്ഞ മദ്യത്തിന്‍റെ ലഭ്യത ഇടിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യാജ മദ്യ വില്‍പന വ്യാപകമാകാന്‍ സാധ്യതയെന്ന് എക്സൈസിന്‍റെ വിലയിരുത്തല്‍ . ഇതിനെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. സമാന കേസുകളില്‍ മുമ്പ് പ്രതികളായവരെ പ്രത്യേകം നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടില്‍ നിന്നും മദ്യം കേരളത്തിലേക്കെത്താന്‍ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്‌റ്റുകളിലും നിയന്ത്രണം കര്‍ശനമാക്കി. പരിശോധനയുടെ ഭാഗമായി നെടുമങ്ങാട് ബാറുകളില്‍ എക്സൈസ് സംഘം പരിശോധന നടത്തി. വിലകുറഞ്ഞ ബ്രാന്‍റുകളും ക്വാര്‍ട്ടര്‍ കുപ്പികളും ബെവ്റേജസ് കോര്‍പറേഷനുകളിലും ഔട്ട്ലെറ്റുകളിലും ലഭിക്കുന്നില്ല.
also read: അടൂര്‍ ബെവ്റേജസ് ഔട്ട്‌ലെറ്റില്‍ മോഷണം ; മദ്യം മാത്രമല്ല സിസിടിവിയടക്കം കവര്‍ന്നു
കമ്പനികള്‍ ഉത്പാദനം കുറച്ചതാണ് ഇതിന് കാരണമെന്നാണ് ബെവ്കോയുടെ വിശദീകരണം. ജവാന്‍ മദ്യത്തിന്‍റെ ഉത്പാദനത്തെയും സ്‌പിരിറ്റിന്‍റെ വില വര്‍ധനവ് ബാധിച്ചിട്ടുണ്ട്.