ETV Bharat / state

ETV BHARAT EXCLUSIVE: ദേശീയ സമ്പാദ്യ പദ്ധതിയില്‍ വൻ അട്ടിമറി, പണം മുക്കി ഏജന്‍റുമാര്‍

ക്രമക്കേട് നടത്തിയവര്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്ന് നാഷണല്‍ സേവിങ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് തിരുവനന്തപുരം ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതിന്‍റെ പകര്‍പ്പ് ഇടിവി ഭാരതിന് ലഭിച്ചു

etv bharat exclusive irregularities in the national savings plan  etv bharat exclusive  irregularities in the national savings plan  national savings plan  ദേശീയ സമ്പാദ്യ പദ്ധതി  ദേശീയ സമ്പാദ്യ പദ്ധതിയിൽ ക്രമക്കേട്  ഏജന്‍റുമാരുടെ വൻ തിരിമറിയും വകുപ്പുദ്യോഗസ്ഥരുടെ പരിശോധനാ വീഴ്‌ചയും  ഗ്രാമവികസന വകുപ്പ്  ഏജന്‍റുമാര്‍  കേന്ദ്ര സംസ്ഥാന വികസനം  ജില്ലാ കലക്ടര്‍  നാഷണല്‍ സേവിങ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍  ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍  ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍  നിക്ഷേപത്തുക  നിക്ഷേപതുക  പോസ്റ്റ് ഓഫിസ്  പോസ്റ്റ് ഓഫീസ്
ETV BHARAT EXCLUSIVE: ഏജന്‍റുമാരുടെ വൻ തിരിമറിയും വകുപ്പുദ്യോഗസ്ഥരുടെ പരിശോധനാ വീഴ്‌ചയും; ദേശീയ സമ്പാദ്യ പദ്ധതി വഴി തെറ്റുന്നു
author img

By

Published : Oct 23, 2021, 6:40 PM IST

Updated : Oct 23, 2021, 7:47 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ സമ്പാദ്യ പദ്ധതിയില്‍ വൻ സാമ്പത്തിക തിരിമറി. നിക്ഷേപകരില്‍ നിന്ന് സ്വീകരിക്കുന്ന തുക ഏജന്‍റുമാര്‍ പോസ്റ്റ്ഓഫിസില്‍ അടയ്ക്കാതെ വെട്ടിക്കുന്നതായി കണ്ടെത്തല്‍. ക്രമക്കേട് നടത്തിയവര്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം ജില്ല കലക്ടര്‍ നവജോത് ഖോസ നാഷണല്‍ സേവിങ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്‍റെ പകര്‍പ്പ് ഇ.ടി.വി ഭാരതിന് ലഭിച്ചു.

etv bharat exclusive irregularities in the national savings plan  etv bharat exclusive  irregularities in the national savings plan  national savings plan  ദേശീയ സമ്പാദ്യ പദ്ധതി  ദേശീയ സമ്പാദ്യ പദ്ധതിയിൽ ക്രമക്കേട്  ഏജന്‍റുമാരുടെ വൻ തിരിമറിയും വകുപ്പുദ്യോഗസ്ഥരുടെ പരിശോധനാ വീഴ്‌ചയും  ഗ്രാമവികസന വകുപ്പ്  ഏജന്‍റുമാര്‍  കേന്ദ്ര സംസ്ഥാന വികസനം  ജില്ലാ കലക്ടര്‍  നാഷണല്‍ സേവിങ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍  ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍  ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍  നിക്ഷേപത്തുക  നിക്ഷേപതുക  പോസ്റ്റ് ഓഫിസ്  പോസ്റ്റ് ഓഫീസ്
ജില്ല കലക്ടറുടെ ഉത്തരവിന്‍റെ പകര്‍പ്പ്

പണം പിരിച്ചെടുക്കും അക്കൗണ്ടിലെത്തില്ല

നിക്ഷേപകര്‍ എല്ലാ മാസവും പ്രതിമാസത്തുക കൃത്യമായി അടയ്‌ക്കണമെന്നാണ് വ്യവസ്ഥ. വീഴ്ച വന്നാല്‍ ഒരു ചെറിയ തുക പിഴ പലിശ നല്‍കണം. ആറ് മാസത്തിന് മുകളില്‍ വീഴ്ച വന്നാല്‍ അക്കൗണ്ട് റദ്ദാവും. എന്നാല്‍ അടച്ച തുകയും പലിശയും 60 മാസങ്ങള്‍ക്കു ശേഷം തിരികെ ലഭിക്കും.

പദ്ധതിയുടെ മുഖ്യ നിര്‍വഹണ ഏജന്‍സിയായ ഗ്രാമവികസന വകുപ്പുദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ഏജന്‍റുമാരുടെ വിളയാട്ടം. നിക്ഷേപകരില്‍ നിന്നും ശേഖരിക്കുന്ന തുക ഏജന്‍റുമാരില്‍ ചിലര്‍ കൃത്യമായി കണക്കില്‍ കാണിക്കുകയോ പോസ്റ്റ് ഓഫിസില്‍ ഒടുക്കുകയോ ചെയ്യാറില്ല. ഇങ്ങനെയുള്ള തുകകള്‍ ആറ് മാസത്തിനകം പിഴയോടെ പോസ്റ്റ് ഓഫിസില്‍ അടച്ച് അക്കൗണ്ട് നിലനിര്‍ത്തും.

നിക്ഷേപകര്‍ക്ക് പോസ്റ്റ് ഓഫിസ് പാസ്ബുക്ക് നല്‍കാതെ ഒഴിവുകള്‍ പറയുന്നതും പതിവാണ്. 60 മാസം കഴിഞ്ഞ് അക്കൗണ്ട് ക്ലോസ് ചെയ്യുന്ന സമയം തുക കുറയുമ്പോഴാണ് പല നിക്ഷേപകരും പണം നഷ്ടമായ വിവരം അറിയുന്നത്. തലസ്ഥാന ജില്ലയിലെ തീരദേശ ബ്ലോക്കില്‍ ഇത്തരത്തില്‍ 18 ലക്ഷം രൂപ തിരിമറി നടത്തിയ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

കരുതിയിരിക്കുക, വരുന്നുണ്ട് പണി

കലക്ഷന്‍ തുക കൃത്യമായി പോസ്റ്റ് ഓഫിസില്‍ ഒടുക്കാത്ത ഏജന്‍റുമാരുടെ വിവരം പോസ്റ്റല്‍ വകുപ്പ് ബി.ഡി.ഒമാരെയും ജില്ല കലക്ടര്‍മാരെയും അറിയിച്ചു, ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഏജന്‍റുമാര്‍ക്കെതിരെ നടപടി എടുക്കാന്‍ തിരുവനന്തപുരം ജില്ല കലക്ടറുടെ നിര്‍ദേശം.

വികേന്ദ്രീകരിച്ചപ്പോള്‍ തട്ടിപ്പിന് കളം ഒരുങ്ങി

1974 ഫെബ്രുവരി 23ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവുപ്രകാരം ഇതിലേയ്ക്കായി മാത്രം ബ്ലോക്കുകളില്‍ സൃഷ്ടിക്കപ്പെട്ട ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ തസ്തികയിലെ ഉദ്യോഗസ്ഥര്‍ക്ക് വികേന്ദ്രീകൃത ആസൂത്രണത്തിന്‍റെ ഭാഗമായി മറ്റു ജോലികള്‍ നല്‍കിയതോടെയാണ് ക്രമക്കേടുകള്‍ വ്യാപകമായത്. മഹിളാ പ്രധാന്‍ ഏജന്‍റുമാര്‍ മുഖേന നിക്ഷേപകരില്‍ നിന്നും പ്രതിമാസ നിക്ഷേപത്തുക നേരിട്ട് ഇന്‍വെസ്റ്റേഴ്സ് കാര്‍ഡില്‍ രേഖപ്പെടുത്തി പോസ്റ്റ് ഓഫിസ് പാസ്ബുക്കിനോടൊപ്പം ശേഖരിക്കുകയും അത് പോസ്റ്റ് ഓഫിസില്‍ ഒടുക്കി പാസ്ബുക്കില്‍ രേഖപ്പെടുത്തി സീല്‍ പതിപ്പിച്ച് തിരികെ നിക്ഷേപകരെ ഏൽപിക്കുകയുമാണ് ഏജന്‍റിന്‍റെ ചുമതല.

ആവശ്യത്തിന് കിട്ടുന്നുണ്ട്, എങ്കിലും ആര്‍ത്തിയാണ് വില്ലൻ

പ്രതിമാസം ഒരു ഏജന്‍റ് ആകെ പോസ്റ്റ് ഓഫിസില്‍ ഒടുക്കുന്ന തുകയുടെ 4% പോസ്റ്റ് ഓഫിസില്‍ നിന്നും 5.25 % നാഷണല്‍ സേവിങ്‌സ് വകുപ്പ് ബ്ലോക്ക് മുഖാന്തരവും ഇവര്‍ക്ക് കമ്മിഷനായി ലഭിക്കും. ബ്ലോക്ക് മുഖേന നല്‍കുന്ന കമ്മിഷന്‍ പരമാവധി 7.5 ലക്ഷം രൂപയേ കിട്ടുകയുള്ളൂ. ഭൂരിഭാഗം ഏജന്‍റുമാരും ഇതിലധികം കലക്ഷന്‍ ഉള്ളവരാണ്. ഒരു ബ്ലോക്കില്‍ 40 മുതല്‍ 100 വരെ ഏജന്‍റുമാര്‍ ഈ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നു.

എന്താണ് ദേശീയ സമ്പാദ്യ പദ്ധതി

ദേശീയ സമ്പാദ്യ പദ്ധതികള്‍ 'പോസ്റ്റാഫീസ് ലഘുസമ്പാദ്യ പദ്ധതി' എന്നാണ് പരക്കെ അറിയപ്പെടുന്നത്. 2017ല്‍ പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിച്ച്, ചില ബാങ്കുള്‍ക്ക് കൂടി അനുമതി നല്‍കി. പോസ്റ്റോഫീസുകള്‍ക്കുപുറമെ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ സ്വകാര്യബാങ്കുകള്‍ക്കും മറ്റ് ദേശസാല്‍കൃത ബാങ്കുകള്‍ക്കും 2017 ഒക്ടോബര്‍മുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാം.

സ്വാതന്ത്യ്രാനന്തര കാലഘട്ടത്തിലാണ് ദേശീയ ലഘുസമ്പാദ്യ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്നത്. സാധാരണജനങ്ങളില്‍ സമ്പാദ്യശീലം വളര്‍ത്തുക, രാജ്യത്തിന്റെ ആകെ സമ്പാദ്യനിരക്ക് വര്‍ധിപ്പിക്കുക, പഞ്ചവത്സരപദ്ധതികളിലൂടെ നടപ്പാക്കിവന്ന വിവിധ പദ്ധതിപ്രവര്‍ത്തനത്തിന് പണം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചത്.

ദേശീയ സമ്പാദ്യ പദ്ധതിയിലൂടെ സംഭരിക്കുന്ന തുകയില്‍, ഓരോ വര്‍ഷത്തെയും നീക്കിയിരിപ്പു നിക്ഷേപത്തിന്റെ 90 ശതമാനംവരെ അതത് സംസ്ഥാന സര്‍ക്കാരിന് ചുരുങ്ങിയ പലിശയ്ക്ക് ദീര്‍ഘകാലവായ്പയായി അനുവദിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റിലൂടെ കണ്ടെത്തുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗം ദേശീയ സമ്പാദ്യ പദ്ധതി ഫണ്ടില്‍നിന്നുള്ള വായ്പാവിഹിതമായിരുന്നു.

ALSO READ: ദത്തുനടപടികള്‍ നിര്‍ത്തി വയ്ക്കാൻ കോടതിയില്‍ ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍

Last Updated : Oct 23, 2021, 7:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.