ETV Bharat / state

ഇ സഞ്ജീവനിയില്‍ ഇനി കൂടുതല്‍ സേവനങ്ങള്‍ - esanjeevaniopd.in login

കൊവിഡ് രോഗവ്യാപനം കണക്കിലെടുത്ത് ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ സംവിധാനം ഒരുക്കാനാണ് ഇ സഞ്ജീവനി വഴി ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്

ഇ സഞ്ജീവനി  കൂടുതല്‍ ശക്തിപ്പെടുത്തി ആരോഗ്യ വകുപ്പ്  ഇ സഞ്ജീവനി സേവനങ്ങള്‍  e-sanjeevani-service-strengthened  daily-specialty-ops-to-seek-treatment-without-going-to-hospital  without-going-to-hospital
ഇ സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി ആരോഗ്യ വകുപ്പ്
author img

By

Published : May 26, 2021, 4:15 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ ടെലിമെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്. സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പെടുത്തിയാണ് സേവനങ്ങള്‍ ശക്തിപ്പെടുത്തിയത്. കൊവിഡ് രോഗവ്യാപനം കണക്കിലെടുത്ത് ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ സംവിധാനം ഒരുക്കാനാണ് ഇ സഞ്ജീവനി വഴി ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. ഇതുവരെ ഒന്നരലക്ഷത്തിലധികം പേരാണ് ഇ സഞ്ജീവനി വഴി ചികിത്സ തേടിയത്. പ്രതിദിനം ചികിത്സ തേടുന്ന രോഗികളുടെ എണ്ണം 2,000 ത്തിന് മുകളിലായിട്ടുണ്ട്. ഇപ്പോള്‍ സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.

ALSO READ:യാസ് ചുഴലിക്കാറ്റ്; നാളെ രാവിലെയോടെ ജാര്‍ഖണ്ഡില്‍ എത്തുമെന്ന് മുന്നറിയിപ്പ്

മുമ്പ് കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നേരിട്ട് പോയി തുടര്‍ചികിത്സ നടത്തുന്നവര്‍ക്കും ടെലി മെഡിസിന്‍ സേവനം ഉപയോഗിക്കാവുന്നതാണ്. കൂടാതെ കൊവിഡ് ഒപി സേവനം 24 മണിക്കൂറും ലഭ്യമാണെന്ന്‌ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. നെഞ്ചുരോഗം, ശ്വാസകോശ രോഗം, ത്വക്ക് രോഗം, ഇ.എന്‍.ടി, പാലിയേറ്റീവ് കെയര്‍, ദന്തരോഗം എന്നീ വിഭാഗങ്ങളുടെ ഒപികള്‍ എല്ലാ ദിവസവും രാവിലെ ഒൻപത്‌ മുതല്‍ ഒരു മണിവരെ ക്രമീകരിച്ചിട്ടുണ്ട്. നേത്രരോഗ വിഭാഗം, ഹീമോഫീലിയ എന്നീ വിഭാഗങ്ങളിലെ ഒപികള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒൻപത്‌ മുതല്‍ ഒരു മണി വരെയാണ്.

ALSO READ: ഐടി നിയമം; കേന്ദ്രത്തിന് വഴങ്ങി ഗൂഗിള്‍

അസ്ഥിരോഗ വിഭാഗം ഒപി ഞായര്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒൻപത്‌ മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയും, കാര്‍ഡിയോളജി ഒപി വെള്ളിയാഴ്ച ഒൻപത്‌ മുതല്‍ ഒരു മണി വരെയും, പി.എം.ആര്‍ ഒപി ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം നാല്‌ മുതല്‍ ആറ്‌ വരെയും പ്രവര്‍ത്തിക്കും. കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒൻപത്‌ മുതല്‍ ഒരു മണിവരെ വിവിധ പ്രത്യേക ഒപികളും ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.