ETV Bharat / state

ലീഗ് ബന്ധം; 'മുഖ്യമന്ത്രിയുടേത് സദുദ്ദേശം, സംശയ ദൃഷ്‌ടിയില്‍ കാണണ്ട': ഇ പി ജയരാജന്‍ - ലീഗ് സിപിഎം ബന്ധം

LDF Convener EP Jayarajan on CPM-Muslim League relation : സിപിഎം മുന്നോട്ടു പോകുന്നത് തികഞ്ഞ ആത്‌മവിശ്വാസത്തില്‍. ലീഗുമായി ബന്ധമുണ്ടായിരുന്ന സാഹചര്യത്തെ കുറിച്ച് ചിന്തിക്കണ്ട എന്നും ഇ പി ജയരാജന്‍

LDF Convener EP Jayarajan  CPM Muslim League  ലീഗ് സിപിഎം ബന്ധം  ഇ പി ജയരാജന്‍
ep-jayarajan-on-cm-statement-about-relationship-with-muslim-league
author img

By ETV Bharat Kerala Team

Published : Jan 12, 2024, 11:04 AM IST

Updated : Jan 12, 2024, 12:56 PM IST

ഇ പി ജയരാജന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം : ലീഗ് ബന്ധത്തിൽ മുഖ്യമന്ത്രി നടത്തിയത് സദുദ്ദേശത്തോടെയുള്ള അഭിപ്രായമാണെന്നും എന്തിനാണ് അതിനെ സംശയ ദൃഷ്‌ടിയിൽ നോക്കി കാണുന്നതെന്നും എല്‍ഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മലപ്പുറത്ത് ദേശാഭിമാനി പുസ്‌തക പ്രകാശന ചടങ്ങിനിടെ ലീഗുമായുള്ള ബന്ധത്തെ ഓർമിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവനയെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം (LDF Convener EP Jayarajan on CPM-Muslim League relation).

മുസ്ലിം ലീഗുമായി ബന്ധമുണ്ടായിരുന്ന സാഹചര്യത്തെക്കുറിച്ച് എന്തിനാണ് ഇപ്പോൾ ചിന്തിക്കുന്നത്. ഇടതുമുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു. അയോധ്യയിൽ മതനിരപേക്ഷതയെ തകർക്കാൻ ഉള്ള നീക്കം ആണ് ബിജെപി നടത്തുന്നതെന്നും ക്ഷണം വന്ന് ഒന്നരമാസം കഴിഞ്ഞിട്ടാണ് കോൺഗ്രസിന് തീരുമാനമെടുക്കാൻ സാധിച്ചതെന്നും ഇ പി ജയരാജൻ വിമർശിച്ചു.

മതത്തിൽ രാഷ്ട്രീയം കൊണ്ടുവരികയാണ്. മതപരമായ കാര്യങ്ങളിൽ അവരവർ തന്നെ തീരുമാനമെടുക്കട്ടെ എന്നും ഇ പി ജയരാജൻ പറഞ്ഞു. എം ടി വാസുദേവൻ നായർ നടത്തിയ വിമർശനത്തിൽ അദ്ദേഹം തന്നെ വ്യക്തത വരുത്തിയതാണ്. രാഷ്ട്രീയ നേതാക്കളെ ഉദ്ദേശിച്ചല്ല പറഞ്ഞത് എന്നത് അദ്ദേഹം തന്നെ പറഞ്ഞു. എന്നാൽ ഇതു പയോഗിച്ച് ഇല്ലാത്ത വിവാദം ഉണ്ടാക്കുകയാണ്. കേന്ദ്രത്തിനെതിരെയുള്ള വിമർശനമായാണ് തനിക്ക് തോന്നിയതെന്നും ഇ പി ജയരാജൻ പറഞ്ഞു.

Also Read: കോണ്‍ഗ്രസ് നിലപാട് ലീഗിന് അടിയറവ് വച്ചു, പേടിക്കുന്നത് സമസ്‌തയേയോ: അയോധ്യ വിഷയത്തില്‍ വി മുരളീധരന്‍

Last Updated : Jan 12, 2024, 12:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.