ETV Bharat / state

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഇ പി ജയരാജൻ ; പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് പിണറായിയുടെ നിർദേശം - ഏക സിവിൽ കോഡ് ഇ പി ജയരാജൻ

ഏക സിവിൽ കോഡിനെതിരെ നടന്ന സിപിഎം സെമിനാറിൽ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇ പി ജയരാജൻ മുഖ്യമന്ത്രിയുമായി ഇന്നലെ കൂടിക്കാഴ്‌ച നടത്തി

ep jayarajan meets cm pinarayi vijayan  ep jayarajan meets pinarayi vijayan  ep jayarajan pinarayi vijayan  ep jayarajan  cm pinarayi vijyan  ഇ പി ജയരാജൻ  ഇ പി ജയരാജൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച  മുഖ്യമന്ത്രി പിണറായി വിജയൻ  എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ  ഇ പി ജയരാജൻ മുഖ്യമന്ത്രി കൂടിക്കാഴ്‌ച  പിണറായി വിജയൻ  പിണറായി വിജയൻ ഇ പി ജയരാജൻ കൂടിക്കാഴ്‌ച  ഏക സിവിൽ കോഡ് ഇ പി ജയരാജൻ  മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി
author img

By

Published : Jul 16, 2023, 11:33 AM IST

Updated : Jul 16, 2023, 4:45 PM IST

തിരുവനന്തപുരം : എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. ഇന്നലെ വൈകിട്ടായിരുന്നു കൂടിക്കാഴ്‌ച. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതായാണ് വിവരം.

ഇന്നലെ ഏക സിവിൽ കോഡിനെതിരെ കോഴിക്കോട് സിപിഎം സംഘടിപ്പിച്ച സെമിനാറിൽ ഇ പി പങ്കെടുത്തിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്നതിനിടെയാണ് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇ പിക്ക് നിർദേശം നൽകിയതായി സൂചന പുറത്തുവരുന്നത്.

അതേസമയം, വിവാദങ്ങൾക്കിടെ ഈ മാസം 22ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കുമെന്ന് സൂചനയുണ്ട്. ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാർ ബഹിഷ്‌കരിച്ചതോടെയാണ് പാർട്ടി പ്രവർത്തനങ്ങളിലെ ഇ പിയുടെ നിസ്സഹരണം വീണ്ടും ചർച്ചാവിഷയമായത്. സെമിനാറിൽ പങ്കെടുക്കാതെ ഇന്നലെ വൈകിട്ട് 5 ന് മംഗലപുരം ആശുപത്രി നട ജങ്ഷനിൽ ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന സ്നേഹവീടിന്‍റെ താക്കോൽ ദാന ചടങ്ങിലാണ് ഇ പി പങ്കെടുത്തത്.

വിവാദത്തിൽ ഇ പി ജയരാജന്‍റെ പ്രതികരണം : സെമിനാർ ദിവസങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ചതാണ്. സംസാരിക്കുന്നവരുടെ പേരും പ്രഖ്യാപിച്ചു. അതിലെവിടെയും തന്‍റെ പേരില്ല. എന്നാൽ ഇപ്പോഴുണ്ടായ വിവാദം സെമിനാറിനെ കളങ്കപ്പെടുത്താനാണ്. അതൊരു അനാവശ്യ വിവാദമാണ്. സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി നടത്തുന്ന പ്രചാരണങ്ങൾ മാത്രമാണ് ഈ വിവാദമെന്നും ഏക സിവിൽ കോഡിനെ എല്ലാവരും ഒറ്റക്കെട്ടായി എതിർക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷം ഇ പി ജയരാജൻ പാർട്ടി നേതൃത്വവുമായി അത്ര സ്വരച്ചേർച്ചയിലല്ല. ചികിത്സാകാരണങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി യോഗങ്ങളിൽ നിന്നടക്കം ഇ പി വിട്ടുനിൽക്കുകയാണ്. വിഷയത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ ഇ പിയെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ഇ പി പങ്കെടുക്കാത്തതിൽ മാധ്യമങ്ങൾക്ക് എന്തിനാണ് വേവലാതിയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

സിപിഎമ്മോ ഇടതുമുന്നണിയോ സർക്കാരോ എന്തെങ്കിലും നല്ല കാര്യം രൂപപ്പെടുത്തുമ്പോൾ അതിനെ മാന്തി പുണ്ണാക്കുന്ന പരിപാടി മാധ്യമങ്ങൾക്കുണ്ടെന്നും അതിന്‍റെ തുടർച്ചയായാണ് ഈ വിവാദം ഇപ്പോൾ കുത്തിപ്പൊക്കുന്നതെന്നും എ കെ ബാലൻ പറഞ്ഞിരുന്നു. അതേസമയം, എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല എന്നായിരുന്നു പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രതികരണം.

Also read : CPM Seminar| ഇപി ജയരാജൻ സിപിഎം സെമിനാറിനില്ല, പങ്കെടുക്കുന്നത് ഡിവൈഎഫ്‌ഐ പരിപാടിയില്‍

എല്ലാവരും പാർട്ടിയുടെ ഭാഗമാണ്. താന്‍ ക്ഷണിക്കപ്പെട്ടല്ല വന്നത്, പാർട്ടി സെക്രട്ടറി എന്ന ഉത്തരവാദിത്തം വഹിക്കുന്നത് കൊണ്ട് എത്തിയതാണ്. സെമിനാർ സംഘടിപ്പിക്കുന്നത് എൽഡിഎഫ് അല്ല. മറ്റിടങ്ങളിലും സെമിനാർ ഉണ്ട്. എല്ലാവരും എല്ലായിടത്തും പങ്കെടുക്കണം എന്ന് നിർബന്ധം ഇല്ല. ജയരാജന് മറ്റ് സംഘടനാപരമായ തിരക്കുകൾ ഉണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

Last Updated : Jul 16, 2023, 4:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.