ETV Bharat / state

'കാമറയും കെ റെയിലും നിരവധി തൊഴിലവസരങ്ങൾ ഉണ്ടാക്കും' : ഇ പി ജയരാജൻ - കെൽട്രോൺ

പ്രതിപക്ഷം ഉന്നയിക്കുന്ന എ ഐ കാമറ അഴിമതിയിൽ പ്രതികരണവുമായി ഇ പി ജയരാജൻ. എ ഐ കാമറയിൽ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും പ്രതിപക്ഷത്തിന്‍റെ കൂക്കി വിളി കേട്ട് വികസന പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

ep jayarajan about ai camera  ep jayarajan  e p jayarajan a i camera  ai camera  k rail  എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ  ഇ പി ജയരാജൻ എഐ ക്യാമറ  ആർ ശ്രീലേഖ  r sreelekha  എ ഐ ക്യാമറ വിവാദത്തിൽ ആർ ശ്രീലേഖ  കെൽട്രോൺ  keltron
ഇ പി ജയരാജൻ
author img

By

Published : May 29, 2023, 9:52 AM IST

തിരുവനന്തപുരം : റോഡ് കാമറയും കെ റെയിലും നിരവധി തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പ്രതിപക്ഷത്തിന്‍റെ കൂക്കി വിളി കേട്ട് വികസന പ്രവർത്തനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്താകെ റോഡ് കാമറ വന്നാൽ ഇടതുപക്ഷത്തിന് അനുകൂലമായ വികാരം ഉണ്ടാകുമെന്ന ഭയമാണ് പ്രതിപക്ഷം പദ്ധതിയെ എതിർക്കാൻ കാരണം.

എ ഐ കാമറയിൽ ഒരു അഴിമതിയും നടന്നിട്ടില്ല. എന്തെങ്കിലും കടലാസ് കീശയിൽ വച്ചിട്ട് രേഖയാണെന്ന് പറഞ്ഞാൽ അത് അഴിമതിയാകില്ല. കെൽട്രോൺ നൽകിയ കരാറിലും ഉപകരാറുകളിലും ക്രമക്കേട് ഒന്നും നടന്നിട്ടില്ലെന്നും ഇതൊക്കെ സാങ്കേതികമായി നടക്കുന്ന കാര്യങ്ങളല്ലേ എന്നും ഇ പി ജയരാജൻ ചോദിച്ചു.

ആർ ശ്രീലേഖയ്ക്ക് പറയാനുള്ളത്: എ ഐ കാമറ വിവാദത്തിൽ മുൻ ഗതാഗത കമ്മീഷണർ ആർ ശ്രീലേഖയും പ്രതികരിച്ചിരുന്നു. എ ഐ കാമറ പദ്ധതി പൊലീസിൽ നടപ്പിലാക്കിയത് പോലെ ബിഒടി അടിസ്ഥാനത്തിൽ നടപ്പാക്കാനായിരുന്നു ശുപാർശ. എന്നാൽ, സർക്കാർ ബൂട്ട് അടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനിച്ച് കെൽട്രോണിന് കൈമാറിയെന്ന് അവർ യൂട്യൂബ് ചാനലിലെ അഭിമുഖത്തിൽ പറഞ്ഞു.

കെൽട്രോൺ തയ്യാറാക്കിയ ധാരണാപത്രം സർക്കാർ അംഗീകരിച്ചാണ് ഒപ്പിട്ടതെന്നും ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടെക്‌നിക്കൽ കമ്മിറ്റിയാണ് എല്ലാം തീരുമാനിച്ചതെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു. സേഫ് കേരള പദ്ധതി 2018ലാണ് ഗതാഗത വകുപ്പിൽ ആരംഭിച്ചത്. സംസ്ഥാനത്താകെ വാഹന ഗതാഗതം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.

പ്രധാനപ്പെട്ട നിരത്തുകളിൽ എ ഐ കാമറകൾ സ്ഥാപിക്കുക എന്നത് സേഫ് കേരള പദ്ധതിയിൽ ഉൾപ്പെട്ടതായിരുന്നു. പദ്ധതിക്കായുള്ള പ്രൊപ്പോസൽ കെൽട്രോൺ ആണ് ആദ്യമായി സമർപ്പിച്ചത്. പദ്ധതിയുടെ രൂപരേഖ താൻ ഗതാഗത കമ്മീഷണറായി ചുമതലയേൽക്കുമ്പോൾ തന്നെ തയ്യാറായി കഴിഞ്ഞിരുന്നു. ഗതാഗത സെക്രട്ടറിയായിരുന്ന ജ്യോതിലാലായിരുന്നു ടെക്‌നിക്കൽ കമ്മിറ്റി യോഗങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. താനും യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് ശ്രീലേഖ അറിയിച്ചു.

ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കും : എ ഐ കാമറയിൽ പ്രതിപക്ഷം ദിനംപ്രതി അഴിമതി ആരോപണം ഉന്നയിക്കുമ്പോഴും ജൂൺ അഞ്ച് മുതൽ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. എന്നാൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് പിഴ ഈടാക്കുന്നതിൽ ഇളവ് തേടി കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ് സർക്കാർ. ഇത് സംബന്ധിച്ച് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

കേന്ദ്ര തീരുമാനം ലഭിക്കാതെ പിഴ ഈടാക്കില്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. പൊതുവികാരം കണക്കിലെടുത്താണ് തീരുമാനം. ജൂൺ അഞ്ചിന് മുൻപ് തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സമഗ്രമായ കരാർ ഒപ്പിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. എ ഐ കാമറയുടെ പ്രവർത്തനം പരിശോധിക്കാൻ പുതിയ വിദഗ്‌ധ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിലാണ് വിദഗ്‌ധ സമിതി. സാങ്കേതിക വശങ്ങൾ പരിശോധിച്ച് കാമറകൾ പ്രവർത്തനമാരംഭിക്കുന്ന ജൂൺ അഞ്ചിന് മുൻപ് റിപ്പോർട്ട് നൽകാനും നിർദേശം നൽകിയിട്ടുണ്ട്.

Also read : 'മുഖ്യമന്ത്രിയുടെ അഴിമതിക്ക് കുടപിടിക്കുന്ന പ്രസ്ഥാനമായി സിപിഎം തരംതാഴ്‌ന്നു'; രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.