ETV Bharat / state

നയതന്ത്ര സ്വർണ്ണക്കടത്ത്: മുഖ്യ സൂത്രധാരൻ കെ ടി റമീസ് അറസ്റ്റിൽ - കെ ടി റമീസ്

ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയ ശേഷമായിരുന്നു ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്

നയതന്ത്ര സ്വർണ്ണക്കടത്ത്  സ്വർണ്ണക്കടത്ത്  കെ ടി റമീസ് അറസ്റ്റിൽ  കെ ടി റമീസ്  സ്വർണ്ണക്കടത്ത്  എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്  ED  നയതന്ത്ര ചാനൽ വഴി സ്വർണ്ണക്കടത്ത്  gold smuggling case  ED arrested KT Ramees
കെ.ടി റമീസ് അറസ്റ്റിൽ
author img

By

Published : Apr 7, 2023, 4:42 PM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരനായ പ്രതി കെ.ടി റമീസിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തു. ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയ ശേഷം ബുധനാഴ്‌ചയാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്. റമീസിനെ ഇഡി തിങ്കളാഴ്‌ച കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തേക്കും.

കെ.ടി റമീസിനെ നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ നേരത്തെ എൻ.ഐ.എയും, കസ്റ്റംസും വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ പിന്നീട് ഈ കേസുകളിൽ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കസ്റ്റംസ് ശുപാർശയിൽ ഇയാൾക്ക് കൊഫേപോസെ കരുതൽ തടവ് ഏർപ്പെടുത്തിയിരുന്നു.

ഇതേ തുടർന്ന് ഒരു വർഷം ജയിലിൽ കിടന്ന ശേഷമായിരുന്നു റമീസ് പുറത്തിറങ്ങിയത്. ഇഡി അന്വേഷിക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ അഞ്ചാം പ്രതിയാണ് കെ.ടി റമീസ്. ഇതേ കേസിൽ ഇ ഡി നേരത്തെ പ്രാഥമിക കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. നയതന്ത്ര ചാനൽ വഴി സ്വർണ്ണക്കടത്ത് എന്ന ആശയത്തിന് പിന്നിൽ കെ.ടി റമീസ് ആണെന്നാണ് ഇഡി സംശയിക്കുന്നത്.

21 തവണയായി 169 കിലോ സ്വർണം കെ.ടി റമീസിന്‍റെ നിർദേശ പ്രകാരം പ്രതികൾ കടത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയിരുന്നത്. നയതന്ത്ര സ്വർണക്കടത്തിന് മുമ്പ് രണ്ടു തവണ ട്രയൽ നടത്തി വിജയകരമെന്ന് കണ്ട ശേഷം സംഘം കോഴിക്കോട്ടും മലപ്പുറത്തും താത്‌പര്യമുള്ളവരിൽ നിന്നും നിക്ഷേപകരെ കണ്ടെത്തി.

പിടികൂടുന്നതിന് മുൻപ് കടത്തിക്കൊണ്ടുവന്ന സ്വർണം ഇവർക്ക് നൽകി ആഭരണങ്ങളാക്കി ജ്വല്ലറികളിൽ വിറ്റതായും കണ്ടെത്തിയിരുന്നു. ഈ ഇടപാടിന്‍റെ മറവിൽ വലിയ തോതിൽ കള്ളപ്പണം വെളിപ്പിച്ചതായാണ് ഇഡി വിലയിരുത്തുന്നത്. ഇതിന് പിന്നിൽ കെ.ടി റമീസാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടന്നത്.

സ്വർണ്ണക്കടത്ത് കേസിൽ എൻഐഎയും, കസ്റ്റംസും അറസ്റ്റ് ചെയ്‌ത പ്രതികൾക്ക് എല്ലാം ജാമ്യം ലഭിച്ചിരുന്നു. ഇവരെ കേന്ദ്രീകരിച്ചും ഇ ഡി അന്വേഷണം തുടങ്ങിയതായാണ് വിവരം. റമീസിന്‍റെ അറസ്റ്റോടെ ഒരു ഇടവേളയ്ക്ക് ശേഷം സ്വർണ്ണക്കടത്ത് കേസ് സംസ്ഥാനത്ത് വീണ്ടും സജീവമാക്കുകയാണ് ഇഡി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.