ETV Bharat / state

ഉദ്വേഗത്തിന്‍റെ നിമിഷത്തിന് പരിസമാപ്‌തി: വഴി തിരിച്ചുവിട്ട വിമാനം സുരക്ഷിതമായി തിരുവനന്തപുരത്ത് ഇറക്കി - എമർജൻസി ലാൻഡിങ്ങിനുള്ള സജ്ജീകരണം

കോഴിക്കോട് 9.34ന് പുറപ്പെട്ട വിമാനം 12.15നാണ് തിരുവനന്തപുരത്ത് ഇറക്കിയത്

Emergency landing of air india express  thiruvananthapuram airport  air india express  kozhikode airport  തിരുവനന്തപുരം വിമാനത്താവളം  എയർ ഇന്ത്യ എക്‌സ്‌പ്രസ്  എയർ ഇന്ത്യ എക്‌സ്‌പ്രസ് സാങ്കേതിക തകരാർ  കോഴിക്കോട് വിമാനത്താവളം  എമർജൻസി ലാൻഡിങ്ങിനുള്ള സജ്ജീകരണം  എമർജൻസി ലാൻഡിങ്
എയർ ഇന്ത്യ എക്‌സ്‌പ്രസ്
author img

By

Published : Feb 24, 2023, 11:25 AM IST

Updated : Feb 24, 2023, 1:21 PM IST

വിമാനം സുരക്ഷിതമായി തിരുവനന്തപുരത്ത് ഇറക്കി

തിരുവനന്തപുരം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദമാമിലേക്ക് പുറപ്പെട്ട കോഴിക്കോട് - ദമാം എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌തു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം പറന്നുയരുന്നതിനിടെ പിൻവശം റൺവേയിൽ തട്ടിയതിനെ തുടർന്നുണ്ടായ ഹൈഡ്രോളിക് തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി തിരുവനന്തപുരത്തിറക്കിയത്. IX 385 നമ്പർ കോഴിക്കോട് - ദമാം എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം 9.34 നാണ് കോഴിക്കോട് നിന്ന് ദമാമിലേക്ക് പറന്നുയർന്നത്.

സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തര ലാൻഡിങ്ങിന് അനുമതി തേടുകയും കോഴിക്കോട് തന്നെ ലാൻഡ് ചെയ്യാൻ തീരുമാനിച്ച് കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും ഏറെ നേരം പറന്നിരുന്നു. പിന്നീട് സുരക്ഷ കൂടിയ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ അനുമതി നൽകുകയായിരുന്നു. വിമാനത്തിനുള്ളിൽ 176 യാത്രക്കാരും 6 ക്യാബിൻ ക്രൂ അംഗങ്ങളുമാണുണ്ടായിരുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ 11.10 നാണ് ലാൻഡിങ്ങിന് അനുമതി നൽകിയതെങ്കിലും പിന്നീട് 12.15 ലേക്ക് മാറ്റുകയായിരുന്നു. കൃത്യം 12.15 തന്നെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തു. വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുമ്പോൾ അപകടമുണ്ടാകാൻ സാധ്യതയുണ്ടായിരുന്നതിനാൽ വിമാനത്തിലെ ഇന്ധനം തീര്‍ക്കാൻ വേണ്ടി ലാൻഡിങ്ങിന് മുമ്പ് വിമാനത്താവളത്തിനും കടലിനും മുകളിലായി വിമാനം വട്ടമിട്ട് പറന്നു.

എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാൻ സര്‍വ സന്നാഹങ്ങളും വിമാനത്താവള അധികൃതര്‍ ഒരുക്കിയിരുന്നു. യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സാങ്കേതിക തകരാർ പരിഹരിച്ചതിനുശേഷം ഇതേ വിമാനത്തിൽ തന്നെ യാത്രക്കാരെ ദമാമിലേക്ക് എത്തിക്കുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ എയർ ഇന്ത്യ അധികൃതർ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.

Last Updated : Feb 24, 2023, 1:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.