തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ആവശ്യമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻകുട്ടി. ചെറിയ തോതിലെങ്കിലും നിരക്ക് വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ല. ജീവനക്കാരുടെ ശമ്പളം, കെ.എസ്.ഇ.ബിയുടെ നിലനിൽപ്പ് എന്നീ കാര്യങ്ങൾ പരിഗണിക്കുമ്പോൾ നിരക്ക് വർധനവ് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി നിരക്ക് അടുത്ത ഒരു വർഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വർധനയാണ് കെ.എസ്.ഇ.ബി ആലോചിക്കുന്നത്. നിരക്ക് വർധനയിൽ മുഖ്യമന്ത്രി യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 5 പദ്ധതികൾ ഇക്കൊല്ലം ഉണ്ടാകും. എന്നാൽ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ താൽകാലമില്ലെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
Also Read: ദിലീപിന് ഇന്ന് നിർണായകം; ആറ് ഫോണുകൾ കോടതിയിൽ ഹാജരാക്കി