ETV Bharat / state

സെക്രട്ടറിയാകാൻ സിപിഐയില്‍ മത്സരമുറപ്പ്: കാനത്തിനെതിരെ പ്രകാശ്ബാബു

സെപ്തംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ 3വരെ തിരുവനന്തപുരത്താണ് സി.പി.ഐ സംസ്ഥാന സമ്മേളനം. കെ.ഇ. ഇസ്മായിലും ദിവാകരനും മത്സര സാദ്ധ്യത തള്ളുന്നില്ലെങ്കിലും ഇരുവരും മത്സരിക്കാനുള്ള സാദ്ധ്യത കുറവാണ്.

election-for-cpi-state-secretary-kanam-vs-prakash-babu
സെക്രട്ടറിയാകാൻ സിപിഐയില്‍ മത്സരം: കാനത്തിനെതിരെ പ്രകാശ്ബാബു
author img

By

Published : Sep 28, 2022, 7:03 PM IST

തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് കൊടിയുയരാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ പുതിയ സംസ്ഥാന സെക്രട്ടറിയുടെ കാര്യത്തില്‍ സി.പി.ഐയില്‍ പിരിമുറുക്കം ശക്തമാകുന്നു. മൂന്നാംവട്ടവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകാന്‍ കച്ചമുറുക്കി നില്‍ക്കുന്ന കാനം രാജേന്ദ്രനെ വെല്ലുവിളിച്ച് പാര്‍ട്ടിയിലെ ഒരു കാലത്തെ ശക്തരും മുതിര്‍ന്ന നേതാക്കളുമായ സി.ദിവാകരനും കെ.ഇ. ഇസ്മായിലും രംഗത്തു വന്നതോടെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി. സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സമുണ്ടായാല്‍ എതിര്‍ക്കില്ലെന്ന് ഇരുവരും വ്യക്തമാക്കുന്നതിലൂടെ മത്സരത്തിന് പാര്‍ട്ടി പ്രതിനിധികളെ സജ്ജമാക്കുക എന്ന തന്ത്രം കൂടിയാണ് ഇപ്പോള്‍ ഉയര്‍ത്തിയ വിവാദത്തിലൂടെ ഇരുവരും പയറ്റുന്നതെന്ന് വ്യക്തമാണ്.

പ്രായപരിധി പറയേണ്ട: പാര്‍ട്ടി പദവികളിലേക്ക് 75 വയസ് പ്രായപരിധി കൊണ്ടു വന്ന് സി.ദിവാകരന്റെയും ഇസ്മായിലിന്റെയും ചിറകരിയുക എന്ന കാനത്തിന്റെ കെണി തിരിച്ചറിഞ്ഞ ഇരുവരും പ്രായപരിധി സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. 75 വയസ് ഒരു മാര്‍ഗരേഖ മാത്രമാണെന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭരണ ഘടന ഭേദഗതി ചെയ്താല്‍ മാത്രമേ ഇതു തീരുമാനമാകുകയുള്ളൂവെന്നും ഇരുവരും കാനത്തിനു മറുപടി നല്‍കി. എന്നാല്‍ പ്രായപരിധി എന്നത് ദിവാകരനും ഇസ്മായിലും ഉള്‍പ്പെട്ട കമ്മിറ്റിയുടെ തീരുമാനമാണെന്നും അത് കര്‍ശനമായി നടപ്പാക്കുകതന്നെ ചെയ്യുമെന്നും കാനം അടിവരയിടുന്നു.

ബല പരീക്ഷണ വേദിയാകും: ഫലത്തില്‍ സംസ്ഥാന സമ്മേളനം കാനം-കാനം വിരുദ്ധര്‍ എന്ന നിലയിലുള്ള ബലപരീക്ഷണ വേദിയാകുമെന്നുറപ്പായി. അങ്ങനെയെങ്കില്‍ കാനത്തിനെതിരെ ആരെന്നതാണ് അടുത്ത ചോദ്യം. കെ.ഇ. ഇസ്മായിലും ദിവാകരനും മത്സര സാദ്ധ്യത തള്ളുന്നില്ലെങ്കിലും ഇരുവരും മത്സരിക്കാനുള്ള സാദ്ധ്യത കുറവാണ്.

ഇവിടെയാണ് കാനത്തിനെതിരെ ആരാകും സ്ഥാനാര്‍ത്ഥി എന്ന ഉദ്വോഗം പ്രസക്തമാകുന്നത്. നിലവിലെ പ്രായപരിധി 75 വയസാക്കിയെങ്കിലും അസിസ്റ്റന്‍റ് സെക്രട്ടറിമാരുടെ പ്രായപരിധി 65 ആക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ 2015ല്‍ കാനം സെക്രട്ടറിയായത് മുതല്‍ അദ്ദേഹത്തോടൊപ്പം അസിസ്റ്റന്‍റ് സെക്രട്ടറിമാരായി പ്രവര്‍ത്തിക്കുന്ന കെ.പ്രകാശ് ബാബുവും സത്യന്‍ മൊകേരിയും പുറത്താകും. ഇരുവരും 65 വയസ് പിന്നിട്ടു കഴിഞ്ഞവരാണ്.

മത്സരിക്കാൻ പ്രകാശ് ബാബു: ഇത്തവണ കാനം സെക്രട്ടറിയാകുകയും പ്രായപരിധി കര്‍ശനമാകുകയും ചെയ്താല്‍ അസിസ്റ്റന്‍റ് സെക്രട്ടറിയായി പ്രകാശ് ബാബുവും സത്യന്‍ മൊകേരിയും ഉണ്ടാകില്ല. ഇവിടെയാണ് പ്രകാശ് ബാബുവിന് കാനത്തോട് നീരസം ഉയരുന്നത്. ഇതു മുതലെടുത്ത് കാനത്തിനെതിരെ പ്രകാശ് ബാബുവിനെ ഇസ്മായില്‍ -ദിവാകരന്‍ പക്ഷങ്ങള്‍ സംയുക്ത സ്ഥാനാര്‍ത്ഥിയാക്കും. ഇക്കാര്യം ദിവാകരന്‍ പ്രകാശ് ബാബുവിനോട് സംസാരിച്ചു കഴിഞ്ഞതായാണ് സൂചന. പ്രകാശ് ബാബു ഇക്കാര്യത്തില്‍ സമ്മതം മൂളകയും ചെയ്തു.

പാർട്ടി എന്ത് പറയും: പ്രകാശ് ബാബു മത്സരിക്കുന്നതിലൂടെ കാനം പക്ഷത്തെ വോട്ടുകള്‍ കൂടി പിടിച്ചെടുക്കാനാകുമെന്നും ഇരുവരും പ്രതീക്ഷിക്കുന്നു. പ്രകാശ് ബാബു അവസാന നിമിഷം പിന്‍വാങ്ങിയാല്‍ മാത്രമേ ദിവാകരനോ ഇസ്മായിലോ മത്സരിക്കാനുള്ള സാദ്ധ്യതയുള്ളൂ. എങ്ങനെയായാലും മത്സരം ഉറപ്പാണ്. പ്രശ്‌ന പരിഹാരത്തിന് ദേശീയ നേതൃത്വം എങ്ങനെ ഇടപെടുന്നു എന്നതാകും ഏവരും ഉറ്റു നോക്കുക. സെപ്തംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ 3വരെ തിരുവനന്തപുരത്താണ് സി.പി.ഐ സംസ്ഥാന സമ്മേളനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.