തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ് മണിക്ക് മുൻപ് മന്ത്രി എ.സി മൊയ്തീൻ വോട്ടു രേഖപ്പെടുത്തിയ സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ അറിയിച്ചു.
തൃശൂർ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി രാവിലെ 6.55ന് വോട്ട് ചെയ്തത്. ഈ സമയത്ത് ബൂത്തിൽ ഉണ്ടായിരുന്ന പോളിങ് ഏജന്റുമാരോ മറ്റാരെങ്കിലുമോ എതിർപ്പ് അറിയിച്ചിരുന്നില്ല. എന്നാൽ, മന്ത്രി ബൂത്ത് വിട്ടുപോയ ശേഷം വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.