ETV Bharat / state

തെരഞ്ഞെടുപ്പ് പ്രചാരണം; അമിത്‌ ഷാ ഇന്ന് കേരളത്തിലെത്തും - Election campaign NEWS

ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുന്ന സന്ന്യാസി സംഗമത്തിലും അമിത്‌ ഷാ പങ്കെടുക്കും.

തെരഞ്ഞെടുപ്പ് പ്രചാരണം  അമിത്‌ ഷാ ഇന്ന് കേരളത്തിലെത്തും  ബിജെപി  തെരഞ്ഞെടുപ്പ്  സമാപനസമ്മേളനം വാർത്ത  വിജയയാത്ര  BJP Election campaign  Election campaign NEWS  Election campaign news kerala
തെരഞ്ഞെടുപ്പ് പ്രചാരണം; അമിത്‌ ഷാ ഇന്ന് കേരളത്തിലെത്തും
author img

By

Published : Mar 6, 2021, 1:22 PM IST

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപനസമ്മേളനം ഉദ്ഘാനം ചെയ്യാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. വൈകിട്ട് 6.30ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നാളെ രാവിലെ റോഡുമാര്‍ഗം കന്യാകുമാരിയിലേക്ക് പോകും.

കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്ത് മടങ്ങിയെത്തി ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും തുടര്‍ന്ന് ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുന്ന സന്ന്യാസി സംഗമത്തിലും അമിത്‌ ഷാ പങ്കെടുക്കും.

വൈകിട്ട് 5.30ന് ശംഖുംമുഖം കടപ്പുറത്താണ് വിജയയാത്രയുടെ സമാപനസമ്മേളനം. ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ. വി.വി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി ആയശേഷം ആദ്യമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നത്. സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തില്‍ പഴുതടച്ച സുരക്ഷയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.