ETV Bharat / state

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; വയോധികന്‍ അറസ്റ്റില്‍ - വയോധികന്‍ പോക്‌സോ കേസ്

Pocso Case In Ayiroor: അയിരൂരില്‍ പോക്‌സോ കേസില്‍ വയോധികന്‍ അറസ്റ്റില്‍. സഹോദരിമാരാണ് ലൈംഗികാതിക്രമത്തിനിരയായത്. നിരവധി തവണ ലൈംഗിക അതിക്രമം നടന്നതായി റിപ്പോര്‍ട്ട്

Pocso Case Arrest  അയിരൂര്‍ ലൈംഗികാതിക്രമം  വയോധികന്‍ പോക്‌സോ കേസ്  Pocso Case In Ayiroor
Pocso Case Arrest In Ayiroor
author img

By ETV Bharat Kerala Team

Published : Dec 28, 2023, 3:52 PM IST

തിരുവനന്തപുരം: അയിരൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വയോധികന്‍ അറസ്റ്റില്‍. 88 കാരനാണ് അറസ്റ്റിലായത്. നാലും ഏഴും വയസുള്ള സഹോദരിമാരാണ് ലൈംഗികാതിക്രമത്തിന് ഇരയായത് (Pocso Case In Ayiroor).

സ്വന്തം വീട്ടില്‍ വച്ചാണ് കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായത്. പ്രതിയായ വയോധികന്‍ കുട്ടികളുടെ മുത്തച്ഛന്‍റെ സുഹൃത്താണ്. മുത്തച്ഛന്‍ മരിച്ചതിനു ശേഷവും ഇയാള്‍ ഇടക്കിടയ്‌ക്ക് വീട്ടില്‍ പോയിരുന്നു. ഇത്തരത്തില്‍ വീട്ടിലെത്തിയ സമയത്താണ് പെണ്‍കുട്ടികള്‍ ലൈംഗിക അതിക്രമത്തിന് ഇരകളായത് (Elderly Man Arrested In Pocso Case).

വീട്ടിലെത്തിയ ഇയാള്‍ പലതവണ കുട്ടികളെ അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ട്. ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി സ്‌കൂളില്‍ അവശനിലയില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകരാണ് വിവരം ചോദിച്ചറിഞ്ഞത്. പെണ്‍കുട്ടി വിവരം പറഞ്ഞതോടെ അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു (Pocso Case Arrest In Ayiroor).

വിവരം അറിഞ്ഞ് ചെല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഇളയ കുട്ടിയും ലൈംഗികാതിക്രമത്തിന് ഇരയായ വിവരം പുറത്തറിഞ്ഞത്. ഇതോടെ ചൈല്‍ഡ് ലൈന്‍ അയിരൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു. അറസ്റ്റിലായ ഇയാളെ വൈദ്യ പരിശോധനയ്‌ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടെന്ന് കുട്ടികള്‍ കൗണ്‍സലിങ്ങില്‍ അറിയിച്ചിരുന്നു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടികളെ ഇയാള്‍ നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ന്യൂഡല്‍ഹിയില്‍ 9കാരിക്കെതിരെ പീഡനം: അടുത്തിടെയാണ് ന്യൂഡല്‍ഹിയില്‍ നിന്നും സമാന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. 9 വയസുകാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ 52 കാരന്‍ അറസ്റ്റിലായി.

വടക്കന്‍ ഡല്‍ഹിയിലെ സ്വരൂപ്‌ നഗറിലാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. രാത്രി 8.30നാണ് കുട്ടിയെ തട്ടികൊണ്ടു പോയത്. വീടിനുള്ളില്‍ കളിച്ച് കൊണ്ടിരിക്കെ കുഞ്ഞിനെ കാണാതാവുകയായിരുന്നു. ഫാക്‌ടറി തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍.

സംഭവത്തിന് പിന്നാലെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടെ പ്രതിയായ 52 കാരന് വാഹനാപകടത്തില്‍പ്പെട്ട് ഗുരുതര പരിക്കേറ്റു. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഇയാളുടെ മൊഴിയെടുക്കാന്‍ പൊലീസിനായത്.

പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തട്ടികൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി കനാലില്‍ തള്ളിയെന്ന് പ്രതി മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Also Read: ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകി പീഡനം: കൂട്ടുകാരിയും ആൺസുഹൃത്തും പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.